മെസ്സിയും അർജന്റീനയും ലോകകപ്പ് നേടണമെന്ന് സ്പെയ്ൻ പരിശീലകൻ ലൂയിസ് എൻട്രിക്

ഖത്തർ: ലോകകപ്പിൽ സ്പെയിന് വിജയം നേടാൻ കഴിഞ്ഞില്ലെങ്കിൽ അർജന്റീന കിരീടം നേടണമെന്ന ആഗ്രഹവുമായി സ്പെയ്ൻ പരിശീലകൻ ലൂയിസ് എൻറിക്. ബാഴ്‌സലോണയിൽ മെസിയെ പരിശീലിപ്പിച്ചിട്ടുള്ള എൻറിക് ആരാധകരോട് സംസാരിക്കുമ്പോഴാണ് ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമുകളെപ്പറ്റി പറഞ്ഞത്.

ഏറ്റവുമധികം സാധ്യതയുള്ള ടീമുകൾ ബ്രസീലും അർജന്റീനയുമാണെന്നാണ് താൻ കരുതുന്നത്. അതിനു ശേഷം നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ്. ജർമനി, സ്പെയിൻ, നെതർലൻഡ്‌സ്‌. ഇംഗ്ലണ്ട്, ബെൽജിയം എന്നീ ടീമുകളും അതിനരികിലുണ്ട്. പക്ഷെ ഞങ്ങളുടെ ടീമല്ല ലോകകപ്പ് വിജയം നേടുന്നതെങ്കിൽ അർജന്റീന അതു നേടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.”“ഒരു ലോകോത്തര താരമായ മെസി തന്റെ അവസാനത്തെ ലോകകപ്പിൽ കിരീടം നേടിക്കൊണ്ടു തന്നെയാണ് വിരമിക്കേണ്ടത്. എന്തായാലും താരം അടുത്ത ലോകകപ്പും കളിക്കുമെന്നാണ് കരുതുന്നത്. പക്ഷെ സ്പെയിൻ വിജയിക്കും എന്നു തന്നെയാണ് ഞാൻ കരുതുന്നത്.

ലൂയിസ് സുവാരസുള്ളതിനാൽ യുറുഗ്വായ് വിജയിക്കണമെന്ന ആഗ്രഹവും തനിക്കുണ്ടെന്ന് ലൂയിസ് എൻറിക് പറഞ്ഞു. ലോകകപ്പിൽ കോസ്റ്റാറിക്ക, ജർമനി, ജപ്പാൻ എന്നീ ടീമുകളുടെ ഗ്രൂപ്പിലാണ് സ്പെയിൻ ഉള്ളത്. കഴിഞ്ഞ ലോകകപ്പിൽ ബെൽജിയത്തെ വിറപ്പിച്ച ജപ്പാനും കരുത്തരായ ജർമനിയും സ്പെയിനിനു വലിയ വെല്ലുവിളി നൽകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Leave a Reply

Your email address will not be published. Required fields are marked *