ബം​ഗ്ലദേശിനെ തറപറ്റിച്ച് ന്യൂസിലന്റ്

    ത്രിരാഷ്ട്ര ക്രിക്കറ്റിൽ ബം​ഗ്ലദേശിനെ തറപറ്റിച്ച് ന്യൂസിലന്റ്. 48 റൺസിനാണ് കിവീസിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിം​ഗിനിറങ്ങിയ ന്യൂസിലന്റ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടി.

ത്രിരാഷ്ട്ര ക്രിക്കറ്റിൽ ബം​ഗ്ലദേശിനെ തറപറ്റിച്ച് ന്യൂസിലന്റ്. 48 റൺസിനാണ് കിവീസിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിം​ഗിനിറങ്ങിയ ന്യൂസിലന്റ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടി. 64 റൺസെടുത്ത ​ഡെവൻ കോൺവേയുടേയും 60 റൺസെടുത്ത ​ഗ്ലെൻ ഫിലിപ്പിന്റെയും വെടിക്കെട്ട് ബാറ്റിം​ഗാണ് അവർക്ക് മികച്ച സ്കോർ സമ്മാനിച്ചത്. വെറും 24 പന്തിൽ 5 സിക്സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു ​ഗ്ലെൻ ഫിലിപ്പിന്റെ ഇന്നിം​ഗ്സ്. 34 റൺസുമായി മാർട്ടിൻ ​ഗപ്റ്റിലും 32 റൺസുമായി ഫിൻ അലനും മികച്ച പിന്തുണ നൽകി. മൊഹമ്മദ് സൈഫുദീൻ, ഇബാദത് ഹൊസൈൻ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിം​ഗിൽ ബം​ഗ്ലദേശിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 160 റൺസാണ് നേടാനായത്. 70 റൺസ് നേടിയ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ ഒറ്റയാൾ പ്രകടനം ഒഴിച്ചു നിർത്തിയാൽ ബം​ഗ്ലദേശ് നിരയിൽ ആരും തിളങ്ങിയില്ല. 3 വിക്കറ്റ് വീഴ്ത്തിയ ആദം മിൽനെയാണ് ന്യൂസിലന്റ് ബോളർമാരിൽ മികച്ച് നിന്നത്. മൈക്കൽ ബ്രേസ്‍വെൽ, ടിം സൗത്തി എന്നിവർ 2 വിക്കറ്റ് വീതം നേടി.

Leave a Reply

Your email address will not be published. Required fields are marked *