ഫുട്‌ബോൾ രക്ഷിച്ച ജീവിതം: ബ്രസീലിന്റെ വീരനായകൻ റിച്ചാർസിറ്റെ ഈ ജീവിത കഥകൾ അറിയൂ

ലോകത്തിലെ ഏതൊരു യുവ ഫുട്‌ബോളറെക്കാളും സാഹസികത നിറഞ്ഞ ജീവിത കഥയാണ് ബ്രസിലിന്റെ വീര നായകനായ റീച്ചാർസിറ്റേത്. ഫുട്‌ബോൾ രക്ഷിച്ച ജീവിതമെന്നാണ് സ്വന്തം ജീവിതത്തെ റിച്ചാൽസൺ അടയാളപെടുത്തുന്നത്.

അസാധാരണമായ ഒരു ജീവിത കഥയാണ് റീച്ചാർ ലിസൺ എന്ന 25 കാരന്റേത്. ആറ് വയസിൽ തന്നെ അച്ഛനും അമ്മയും പിരിഞ്ഞുപോയൊരു കുട്ടി. പല ബ്രസീലിയൻ താരങ്ങളെയും പോലെ സോവേലകളിൽ അഥവാ ചേരികളിൽ ഉടലെടുത്ത ജീവിതം.
മയക്കു മരുന്ന് മാഫിയകളുടെ ചങ്ങലക്കണ്ണികളിൽ കോർത്തു പോകേണ്ടിയിരുന്ന ജീവിതം. എന്നാൽ അതിലേക്ക് വീണുപോകാതെ നേരെ ജീവിച്ചു ആ ബാലൻ.

തെരുവിൽ ഐസ്‌ക്രീമും ചോക്ലേറ്റും വിറ്റു. കാറുകൾ കഴുകി. ഒരു കഫെയിൽ വെയിറ്റർ ആയി. കാൽപ്പണിക്കാരനൊപ്പം സഹായിയായി. പഠിക്കാൻ മിടുക്കൻ അല്ലാതിരുന്ന വിദ്യാർത്ഥിയെ കുറിച്ച് അധ്യാപകർ ഓർക്കുന്നുണ്ട്. പക്ഷെ അവൻ അച്ചടക്കമില്ലാത്ത കുട്ടി ആയിരുന്നില്ലെന്ന് പറയും എലി സാജ്ഞല എന്ന അധ്യാപിക. പതിനാലാം വയസിൽ ഒരു തോക്കിന്റെ കാഞ്ചിയിൽ നിന്ന് അത്ഭുതകരമായി മടങ്ങിയെത്തിയിട്ടുണ്ട് റീചാലിസൺ.

ഒരു മയക്ക് മരുന്നു വ്യാപാരിയുടെ കോംബോർഡിലേക്ക് അബദ്ധത്തിൽ കടന്നു പോയതിനായിരുന്നു അത്. ഒരുപാട് സുഹൃത്തുക്കൾ തെറ്റിലേക്ക് നടന്നപ്പോൾ ഫുട്‌ബോളിന്റെ ലോകത്തേക്ക് അവൻ വഴിമാറി. കുട്ടിയുടെ കഴിവുകൾ ബോധ്യപ്പെട്ട അയൽക്കാരന്റെ വാക്കുകേട്ട് അച്ഛൻ 10 ഫുട്‌ബോളുകൾ വാങ്ങി നൽകി. മോശമായ ചുറ്റുപാടിൽ നിന്നും നോവാ വേനെയ്സിലെ അമ്മായിയുടെ അടുത്തേക്ക് വിട്ടു. ആ യാത്രയാണ് തന്റെ ആദ്യ ലോകകപ്പ് മത്സരത്തിൽതന്നെ ഇരട്ട ഗോൾ നേടുന്ന അവിസ്മരണീയ മുഹൂർത്തത്തിലേക്ക് റീച്ചാർ ലിസണെ എത്തിച്ചിരിക്കുന്നത്. ഒരു കളിക്കാരൻ എന്നതിലുപരി നല്ല ഒരു മനുഷ്യൻ എന്ന് സഹതാരങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. കരിയർ റോക്കറ്റ് പോലെ കുദിച്ചുയരുമ്പോഴും ഭൂമിയിൽത്തന്നെ കാലുറപ്പിച്ചു നിർത്താൻ റിച്ചാർ ലിൻസണെ പ്രേരിപ്പിക്കുന്നത് നേരത്തെ പറഞ്ഞ കുട്ടികാലത്തെ കല്ലും മുള്ളും നിറഞ്ഞ വഴിത്താരകളാകാം.

Leave a Reply

Your email address will not be published. Required fields are marked *