ഫുട്ബോൾ ഇതിഹാസം പെലെയെ പാലിയേറ്റീവ് കെയറില്ക്ക് മാറ്റി

സാവോപോളോ: ഫുട്ബോൾ ഇതിഹാസം പെലെയെ പാലിയേറ്റീവ് കെയറില്ക്ക് മാറ്റി .അർബുദബാധിതനായ അദ്ദേഹം കീമോതെറാപ്പിയോട് പ്രതികരിക്കാത്തതിനെ തുടർന്നാണ് പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയത്.

അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫുട്ബോൾ ഇതിഹാസം പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി. അർബുദ ബാധിതനായ അദ്ദേഹം പ്രതികരിക്കാത്തതിനെ തുടർന്നാണ് പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയത്.കഴിഞ്ഞ ദിവസമാണ് 82 കാരനായ അദ്ദേഹത്തെ അടിയന്തരമായി സാവോപോളോയിലെആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലേക്ക് മാറ്റിയത്. പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം മകളാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പെലെയുടെ മകൾ വാർത്തപങ്കുവെച്ചത്.എക്കാലത്തേയും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായ പെലെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അസുഖബാധിതനാണ്.

ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടിയിട്ടുണ്ട്. 1958, 1962, 1970 ലോകകപ്പുകളിൽ കിരീടം നേടിയ ബ്രസീൽ ടീമംഗമായിരുന്നു പെലെ.മൂന്ന് വിശ്വകിരീടങ്ങൾ നേടുന്ന ഏക താരവും പെലെയാണ്.വൻകുടലിൽ രൂപപ്പെട്ട ട്യൂമറുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായി ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തങ്ങളുടെ ഇതിഹാസ നായകൻ്റെ ആരോഗ്യപൂർണമായ തിരിച്ചുവരവിനായി പ്രാർത്ഥനകളോടെ കാത്തിരിക്കുന്ന ആരാധകരുടെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്

Leave a Reply

Your email address will not be published. Required fields are marked *