ന്യൂസിലന്റിനെതിരെ പാകിസ്ഥാന് 6 വിക്കറ്റ് ജയം

    ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം ട്വന്റി 20യിൽ ന്യൂസിലന്റിനെതിരെ പാകിസ്ഥാന് 6 വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിം​ഗ് തെരഞ്ഞെടുത്ത ന്യൂസിലന്റ് 20 ഓവറിൽ 8 വിക്കറ്റിന് 147 റൺസെടുത്തു. 10 പന്ത് ബാക്കി നിൽക്കെ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പാകിസ്ഥാൻ ലക്ഷ്യം മറികടന്നു.

ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം ട്വന്റി 20യിൽ ന്യൂസിലന്റിനെതിരെ പാകിസ്ഥാന് 6 വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിം​ഗ് തെരഞ്ഞെടുത്ത ന്യൂസിലന്റ് 20 ഓവറിൽ 8 വിക്കറ്റിന് 147 റൺസെടുത്തു. 10 പന്ത് ബാക്കി നിൽക്കെ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പാകിസ്ഥാൻ ലക്ഷ്യം മറികടന്നു. 53 പന്തിൽ 79 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ബാബർ അസമാണ് പാകിസ്ഥാന് വിജയം നേടിക്കൊടുത്തത്. ബ്ലയർ തിക്നർ എറിഞ്ഞ 18 ആം ഓവറിൽ ബാബർ 21 റൺസ് അടിച്ചെടുത്തതാണ് വിജയത്തിൽ നിർണായകമായത്. 34 റൺസെടുത്ത ഷദാബ് ഖാൻ മികച്ച പിന്തുണ നൽകി. ബം​ഗ്ലദേശിനെതിരായ കഴിഞ്ഞ മത്സരത്തിൽ അർധ സെഞ്ച്വറി അടിച്ച ഓപ്പണർ മുഹമ്മദ് റിസ്വാൻ 4 റൺസിന് പുറത്തായി. ന്യൂസിലന്റിനായി ബ്ലയർ തിക്നർ 2 വിക്കറ്റും ടിം സൗത്തി, ട്രെന്റ് ബോൾട്ട് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. നേരത്തേ മികച്ച പ്രകടനം ഇല്ലാതെ പോയതാണ് ന്യൂസിലന്റിനെ വലിയ സ്കോറിൽ നിന്ന് തടഞ്ഞത്. ഡെവൻ കോൺവേ 36 റൺസും മാർക് ചാപ്മാൻ 32 റൺസുമെടുത്തു. 3 ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി. 3 വിക്കറ്റ് വീഴ്ത്തിയ ഹാരിസ് റൗഫാണ് അവരെ തകർത്തത്. മൊഹമ്മദ് വസീമും മൊഹമ്മദ് നവാസും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *