ന്യൂസിലന്റിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം

    ന്യൂസിലന്റ് ദക്ഷിണാഫ്രിക്ക ലോകകപ്പ് സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം. ന്യൂസിലന്റിനെതിരെ 9 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം.

ന്യൂസിലന്റ് ദക്ഷിണാഫ്രിക്ക ലോകകപ്പ് സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം. ന്യൂസിലന്റിനെതിരെ 9 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. ടോസ് നേടിയ ദക്ഷിണാഫ്രിക്ക കിവീസിനെ ബാറ്റിം​ഗിനയക്കുകയായിരുന്നു. 17.1 ഓവറിൽ 98 റൺസിന് കിവീസ് ഓൾ ഔട്ട് ആയി. 26 റൺസെടുത്ത മാർട്ടിൻ ​ഗപ്റ്റിലാണ് ന്യൂസിലന്റിന്റെ ടോപ് സ്കോറർ. ​ഗ്ലെൻ ഫിലിപ്സ് 20 റൺസ് എടുത്തു. ഏഴ് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി. കേശവ് മഹാരാജ് 3 വിക്കറ്റ് എടുത്തു. വെയ്ൻ പാർനൽ, തബ്രെയ്സ് ഷംസി എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിം​ഗിൽ 11.2 ഓവറിൽ 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക ലക്ഷ്യം കണ്ടു. അർധ സെഞ്ച്വറി നേടിയ റൈലി റൂസ്സോയാണ് ടോപ് സ്കോറർ. റീസ ഹെൻട്രിക്കസ് 27 റൺസെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് ബം​ഗ്ലദേശുമായും ന്യൂസിലന്റിന് ഇന്ത്യയുമായും സന്നാഹ മത്സരം ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *