ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോറ്റത് ഒത്തുകളിയെന്ന് പാക് ആരാധകർ

    ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോറ്റതിന് ഇന്ത്യന്‍ ടീമിനെതിരെ ആരോപണവുമായി പാകിസ്ഥാന്‍ ആരാധകര്‍. തങ്ങളെ ലോകകപ്പിൽ നിന്ന് പുറത്താക്കാന്‍ ഇന്ത്യ ഒത്തുകളിച്ചുവെന്നാണ് പാക് ആരാധകരുടെ ആരോപണം.

ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോറ്റതിന് ഇന്ത്യന്‍ ടീമിനെതിരെ ആരോപണവുമായി പാകിസ്ഥാന്‍ ആരാധകര്‍. തങ്ങളെ ലോകകപ്പിൽ നിന്ന് പുറത്താക്കാന്‍ ഇന്ത്യ ഒത്തുകളിച്ചുവെന്നാണ് പാക് ആരാധകരുടെ ആരോപണം. ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റതോടെ ഏറ്റവും വലിയ തിരിച്ചടിയായത് പാകിസ്ഥാനാണ്. ഇതോടെ ലോകകപ്പില്‍ പാകിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ചുവെന്ന് പറയാം. ഇനി അടുത്ത മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയെയും ബംഗ്ലാദേശിനെയും പാകിസ്ഥാന്‍ പരാജയപെടുത്തുകയും നെതര്‍ലന്‍ഡ്‌സും ദക്ഷിണാഫ്രിക്കയും തമ്മിലുളള മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് വിജയിക്കുകയോ മത്സരം മഴമൂലം ഉപേക്ഷിക്കുകയോ ചെയ്താല്‍ മാത്രമേ ഇനി പാകിസ്ഥാന് സെമിയിലേക്ക് യോഗ്യത നേടുവാന്‍ സാധിക്കൂ. എന്നാല്‍ പാകിസ്ഥാന്‍ ആരാധകരുടെ ആരോപണങ്ങള്‍ക്കെതിരെ മുന്‍ ഇന്ത്യന്‍ താരം വാസിം ജാഫര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. പാകിസ്ഥാന്‍ പുറത്താവുകയാണെങ്കില്‍ അതിന് കാരണക്കാര്‍ ഇന്ത്യയല്ലെന്നും അതിന് കാരണം പാകിസ്ഥാന്‍ സിംബാബ്വെയോട് തോറ്റത് കൊണ്ടാണെന്നും വസീം ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *