ട്വന്റി 20 ലോകകപ്പിൽ ശ്രീലങ്കയെ തറപറ്റിച്ച് നമീബിയ

    ട്വന്റി 20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയെ തറപറ്റിച്ച് നമീബിയ. 55 റൺസിന്റെ വമ്പൻ ജയമാണ് നമീബിയ സ്വന്തമാക്കിയത്.

ട്വന്റി 20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയെ തറപറ്റിച്ച് നമീബിയ. 55 റൺസിന്റെ വമ്പൻ ജയമാണ് നമീബിയ സ്വന്തമാക്കിയത്. ടോസ് നേടി നമീബിയയെ ബാറ്റിംഗിനയച്ച ശ്രീലങ്കയ്ക്ക് മുന്നിൽ 163 റൺസിന്റെ വിജയലക്ഷ്യമാണ് നമീബിയ വച്ചത്. 44 റൺസെടുത്ത ജാൻ ഫ്രൈലിങ്കാണ് അവർക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 26 റൺസെടുത്ത സ്റ്റീഫൻ ബാർഡ് മികച്ച പിന്തുണ നൽകി. ശ്രീലങ്കയ്ക്ക് വേണ്ടി പ്രമോദ് മധുഷൻ രണ്ട് വിക്കറ്റ് വീഴ്ത്തി. ഏഷ്യാ കപ്പ് വിജയികളായ ശ്രീലങ്കയുടെ നിഴൽ മാത്രമാണ് മറുപടി ബാറ്റിംഗിൽ കാണാൻ സാധിച്ചത്. മുൻനിര ബാറ്റർമാരെല്ലാം നമീബിയയുടെ ബോളിംഗിന് മുന്നിൽ തകർന്നടിഞ്ഞു. 29 റൺസ് നേടിയ ക്യാപ്റ്റൻ ദസുൻ ശനകയാണ് ടോപ് സ്കോറർ. 7 പേർ രണ്ടക്കം കാണാതെ പുറത്തായി. ഒരു ഘട്ടത്തിൽ പോലും മത്സരത്തിൽ തിരിച്ച് വരാൻ സാധിക്കാതിരുന്നതോടെ 19 ഓവറിൽ 108 റൺസിന് ലങ്ക കീഴടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *