ട്വന്റി 20 ലോകകപ്പിൽ നെതർലൻഡ്സിന് ആദ്യ ജയം

    ട്വന്റി 20 ലോകകപ്പിൽ നെതർലൻഡ്സിന് ആദ്യ ജയം. സിംബാബ്‍വെയെ 5 വിക്കറ്റിനാണ് നെതർലൻഡ്സ് തോൽപ്പിച്ചത്. 12 പന്ത് ബാക്കി നിൽക്കെയായിരുന്നു നെതർലൻഡ്സിന്റെ ജയം.

ട്വന്റി 20 ലോകകപ്പിൽ നെതർലൻഡ്സിന് ആദ്യ ജയം. സിംബാബ്‍വെയെ 5 വിക്കറ്റിനാണ് നെതർലൻഡ്സ് തോൽപ്പിച്ചത്. 12 പന്ത് ബാക്കി നിൽക്കെയായിരുന്നു നെതർലൻഡ്സിന്റെ ജയം. ടോസ് നേടി ബാറ്റിം​ഗ് തെരഞ്ഞെടുത്ത സിംബാബ്‍വെയ്ക്ക് അവസരം മുതലാക്കാനായില്ല. 19.2 ഓവറിൽ 117 റൺസിന് അവർ ഓൾ ഔട്ടായി. 40 റൺസെടുത്ത സിക്കന്ദർ റാസയും 28 റൺസെടുത്ത ഷോൺ വില്യംസും മാത്രമാണ് അൽപ്പമെങ്കിലും പൊരുതിയത്. 8 ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി. മറുപടി ബാറ്റിം​ഗിൽ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി നെതർലൻഡ്സ് ലക്ഷ്യം കണ്ടു. 52 റൺസെടുത്ത മാർക് ഒദൗദും 32 റൺസെടുത്ത ടോം കൂപ്പറുമാണ് നെതർലൻഡ്സിന് വിജയം സമ്മാനിച്ചത്. അവസാന ഓവറുകളിൽ സിംബാബ്‍വെ പൊരുതിയെങ്കിലും വൈകിപ്പോയിരുന്നു. അവരുടെ ഫീൽഡിം​ഗിലെ പിഴവുകളും നെതർലൻഡ്സിനെ തുണച്ചു. നെതർലൻഡ്സിനായി പോൾ വാൻ മീക്കറൻ 3 വിക്കറ്റ് വീഴ്ത്തി. മാർക് ഒദൗദ് ആണ് മാൻ ഓഫ് ദ മാച്ച്. തോൽവിയോടെ സിംബാബ്‍വെ സെമി കാണാനുള്ള സാധ്യത കുറഞ്ഞു. നെതർലൻഡ്സ് നേരത്തേ പുറത്തായിരുന്നു. ടൂർണമെന്റിൽ ഓരോ മത്സരം മാത്രമാണ് ഇരു ടീമുകൾക്കും ബാക്കിയുള്ളത്. സിംബാബ്‍വെ ഇന്ത്യയെയും നെതർലൻഡ്സ് ദക്ഷിണാഫ്രിക്കയും നേരിടും.

Leave a Reply

Your email address will not be published. Required fields are marked *