ട്വന്റി 20 ലോകകപ്പിൽ ബം​ഗ്ലദേശിന് ജയം

    ട്വന്റി 20 ലോകകപ്പിൽ ബം​ഗ്ലദേശ്-സിംബാബ്‍വെ മത്സരത്തിൽ ബം​ഗ്ലദേശിന് ജയം. അവസാന ഓവർ വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തിൽ 3 റൺസിനാണ് ബം​ഗ്ലദേശ് വിജയിച്ചത്.

ട്വന്റി 20 ലോകകപ്പിൽ ബം​ഗ്ലദേശ്-സിംബാബ്‍വെ മത്സരത്തിൽ ബം​ഗ്ലദേശിന് ജയം. അവസാന ഓവർ വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തിൽ 3 റൺസിനാണ് ബം​ഗ്ലദേശ് വിജയിച്ചത്. ടോസ് നേടിയ ബം​ഗ്ലദേശ് ബാറ്റിം​ഗ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 150 റൺസാണ് അവർ നേടിയത്. നജ്മുൾ ഹൊസൈന്റെ വെടിക്കെട്ട് ബാറ്റിം​ഗാണ് ബം​ഗ്ലദേശിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിം​ഗിൽ ഷോൺ വില്യംസും റയാൻ ബേളും പൊരുതിയെങ്കിലും 3 റൺസ് അകലെ സിംബാബ്‍വെ വീണു. 1 ആം ഓവറിൽ ഷോൺ വില്യംസ് റൺ ഔട്ട് ആയതോടെയാണ് വിജയം സിംബാബ്‍വെയിൽ നിന്ന് വഴുതിയത്. ഷോൺ വില്യംസ് 64 റൺസ് എടുത്തു. റയാൻ ബേൾ 27 റൺസുമായി പുറത്താകാതെ നിന്നു. ബം​ഗ്ലദേശിന് വേണ്ടി ടസ്കിൻ അഹമ്മദ് 3 വിക്കറ്റ് എടുത്തു. മൊസാദെക് ഹൊസൈനും മുസ്തഫിസുർ റഹ്മാനും 2 വിക്കറ്റ് വീതം വീഴ്ത്തി. ടസ്കിൻ അഹമ്മദാണ് മാൻ ഓഫ് ദ മാച്ച്. ജയത്തോടെ 4 പോയിന്റുമായി ബം​ഗ്ലദേശ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *