ട്വന്റി 20 ലോകകപ്പിലെ മത്സരക്രമം ഇങ്ങനെ

    ഗ്രൂപ്പ് എയിൽ നമീബിയ, ശ്രീലങ്ക, നെതർലൻഡ്സ്, യുഎഇ, ​ഗ്രൂപ്പ് ബിയിൽ അയർലന്റ്, സിംബാബ്വേ, സ്കോട്ലന്റ് വെസ്റ്റ് ഇൻഡീസ് എന്നിവർ ഉൾപ്പെടുന്നു. ഗ്രൂപ്പ് ഒന്നിൽ അഫ്​ഗാനിസ്ഥാന്, ഓസ്ട്രേലിയ, ഇം​ഗ്ലണ്ട്, ന്യൂസിലന്റ് ​ഗ്രൂപ്പ് രണ്ടിൽ ഇന്ത്യ, ബം​ഗ്ലദേശ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നിവർ ഉൾപ്പെടുന്നു.

ട്വന്റി 20 ലോകകപ്പിലെ ഓരോ ടീമിന്റെയും മത്സരക്രമം എങ്ങനെയെന്ന് നോക്കാം. ലോകകപ്പിൽ ആദ്യ റൗണ്ടിൽ ഉൾപ്പെട്ട ടീമുകളും സൂപ്പർ 12 ലേക്ക് നിലവിൽ യോ​ഗ്യത നേടിയ ടീമുകളും പ്രധാന മത്സരങ്ങൾക്ക് മുമ്പ് സന്നാഹ മത്സരങ്ങൾ കളിക്കണം.

​ഗ്രൂപ്പ് എയിൽ നമീബിയ, ശ്രീലങ്ക, നെതർലൻഡ്സ്, യുഎഇ, ​ഗ്രൂപ്പ് ബിയിൽ അയർലന്റ്, സിംബാബ്വേ, സ്കോട്ലന്റ് വെസ്റ്റ് ഇൻഡീസ് എന്നിവർ ഉൾപ്പെടുന്നു. നമീബിയ, ശ്രീലങ്ക ടീമുകൾക്ക് ​അയർലന്റ്, സിംബാബ്വേ എന്നിവർക്കെതിരെയാണ് സന്നാഹ മത്സരം. നെതർലൻഡ്സിനും യുഎഇക്കും സ്കോട്ലന്റും വെസ്റ്റ് ഇൻഡീസും എതിരാളികൾ. എല്ലാ മത്സരങ്ങളും മെൽബണിലാണ് നടക്കുക.

ഗ്രൂപ്പ് ഒന്നിൽ അഫ്​ഗാനിസ്ഥാന്, ഓസ്ട്രേലിയ, ഇം​ഗ്ലണ്ട്, ന്യൂസിലന്റ് ​ഗ്രൂപ്പ് രണ്ടിൽ ഇന്ത്യ, ബം​ഗ്ലദേശ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നിവർ ഉൾപ്പെടുന്നു. അഫ്​ഗാനിസ്ഥാന് ​ബം​ഗ്ലദേശും പാകിസ്ഥാനുമാണ് എതിരാളികൾ. ഓസ്ട്രേലിയയും ഇം​ഗ്ലണ്ടും യഥാക്രമം ഇന്ത്യയെയും പാകിസ്ഥാനെയും നേരിടും. ന്യൂസിലന്റ് ദക്ഷിണാഫ്രിക്കയെയും ഇന്ത്യയെയും ബം​ഗ്ലദേശ് അഫ്​ഗാനിസ്ഥാനെയും ദക്ഷിണാഫ്രിക്കയെയും ഇന്ത്യ ഓസ്ട്രേലിയയെയും ന്യൂസിലന്റിനെയും പാകിസ്ഥാൻ അഫ്​ഗാനിസ്ഥാനെയും ഇം​ഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്ക ന്യൂസിലന്റിനെയും ബം​ഗ്ലാദേശിനെയും നേരിടും. എല്ലാ മത്സരങ്ങളും ബ്രിസ്ബെയ്നിലാണ്.

​ഗ്രൂപ്പ് മത്സരങ്ങൾ അവസാനിക്കുമ്പോൾ ​ഗ്രൂപ്പ് എയിലെ വിജയിയെയും ​ഗ്രൂപ്പ് ബിയിലെ റണ്ണേഴ്സ് അപിനെയും ​ഗ്രൂപ്പ് ഒന്നിലുള്ള നാല് ടീമുകൾക്കൊപ്പം ഉൾപ്പെടുത്തും. സമാനമായി ​ഗ്രൂപ്പ് ബിയിലെ വിജയിയും ഗ്രൂപ്പ് എയിലെ റണ്ണേഴ്സ് അപ്പും ​ഗ്രൂപ്പ് രണ്ടിലെ നാല് ടീമുകൾക്കൊപ്പം ചേരും. ഒക്ടോബർ 16 ന് കർഡീനിയ പാർക്കിൽ ശ്രീലങ്ക-നമീബിയ മത്സരത്തോടെയാണ് ആദ്യ റൗണ്ട് തുടങ്ങുന്നത്. അന്ന് തന്നെ യുഎഇ നെതർലൻഡ്സിനെയും നേരിടും. ഒക്ടോബർ 22 ന് സിഡ്നിയിൽ ഓസ്ട്രേലിയ ന്യൂസിലന്റിനെ നേരിടുന്നതോടെ സൂപ്പർ 12 പോരാട്ടങ്ങൾക്ക് തുടക്കമാകും.

Leave a Reply

Your email address will not be published. Required fields are marked *