ട്വന്റി 20 ക്രിക്കറ്റിലെ കരീബിയൻ കരുത്ത്

    വെടിക്കെട്ടുകാരെ കുത്തി നിറച്ച് വരുന്ന വെസ്റ്റ് ഇൻഡ്യൻ പട എത് സാഹചര്യത്തിലും പൊട്ടിത്തെറിക്കാൻ കെൽപ്പുള്ളവരാണ്. ഒരറ്റത്ത് നിന്നും തുടങ്ങിയാൽ സർവ്വവും തച്ചുടയ്ക്കുന്ന ഈ കരീബിയൻ കരുത്താണ് രണ്ട് T20 കിരീടം സ്വന്തമാക്കാൻ ഇവർക്ക് തുണയായത്.

300 പന്തിൽ 200 റൺസ് വിജയലക്ഷ്യം നേടാൻ സാധിക്കില്ല. പക്ഷേ 120 പന്തിൽ 200 അല്ല 500 റൺസ് വേണമെങ്കിലും അടിച്ചെടുക്കും. പറഞ്ഞ് വരുന്നത് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിനെക്കുറിച്ചാണ്. ട്വന്റി 20 ക്രിക്കറ്റിൽ എപ്പോൾ എന്ത് സംഭവിക്കുമെന്ന് പറയാൻ കഴിയില്ല. അതേ സ്വഭാവം തന്നെയാണ് WI നും. വെടിക്കെട്ടുകാരെ കുത്തി നിറച്ച് വരുന്ന വെസ്റ്റ് ഇൻഡ്യൻ പട എത് സാഹചര്യത്തിലും പൊട്ടിത്തെറിക്കാൻ കെൽപ്പുള്ളവരാണ്. ഒരറ്റത്ത് നിന്നും തുടങ്ങിയാൽ സർവ്വവും തച്ചുടയ്ക്കുന്ന ഈ കരീബിയൻ കരുത്താണ് രണ്ട് T20 കിരീടം സ്വന്തമാക്കാൻ ഇവർക്ക് തുണയായത്. അതുകൊണ്ട് തന്നെ എല്ലാം തികഞ്ഞ ഒരു T 20 ടീമുണ്ടെങ്കിൽ അത് WI ആണെന്ന് നിസംശയം പറയാം. കുട്ടി ക്രിക്കറ്റിൽ കേമന്മാർ പലരുണ്ടായിട്ടും കൂട്ടത്തിലെ കൊമ്പൻമാർ ഇവർ തന്നെ. ഇനി വെസ്റ്റ് ഇൻഡീസിന്റെ ലോകകപ്പ് സ്ക്വാഡ് നോക്കാം.

നിക്കോളാസ് പുരാൻ, റോവ്മാൻ പവൽ, യാനിക് കാരിയ, ജോൺസൺ ചാൾസ്, ഷെൽഡൻ കോട്രൽ, ഷിംറോൺ ഹെറ്റ്മെയർ, ജേസൺ ഹോൾഡർ, അകീൽ ഹൊസൈൻ, അൽസാരി ജോസഫ്, ബ്രണ്ടൻ കിം​ഗ്, എവിൻ ലൂയിസ്, കൈൽ മയേഴ്സ്, ഒബെദ് മക്കോയ്, റെയ്മൻ റെയ്ഫർ, ഒഡിയൻ സ്മിത്ത്

വലിയ താരങ്ങൾ എന്ന് ചൂണ്ടിക്കാട്ടാവുന്നവർ ചുരുക്കം. എന്നാൽ എല്ലാവരും തങ്ങളുടേതായ ദിവസം എന്തും ചെയ്യാൻ ശേഷിയുള്ളവർ. വരുന്ന പന്തുകളെല്ലാം ഒന്നൊഴിയാതെ അതിർത്തി കടത്തുക എന്ന ലക്ഷ്യത്തോടെയാണ് വിൻഡീസ് ടീമിലെ പതിനൊന്ന് പേരും ഇറങ്ങുന്നത്. ബാറ്റെടുക്കുന്നവരെല്ലാം വെടിക്കെട്ട് വീരൻ എന്ന സ്ഥിതി. സാഹചര്യം നോക്കാതെയുള്ള ഈ ബാറ്റ് വീശലാണ് WI ഏറ്റവും വലിയ പോരായ്മ. കഴിവുണ്ടായിട്ടും ടെസ്റ്റിലും ഏകദിനത്തിലും അമ്പേ പരാജയപ്പെടുന്നതും ഈ ബലഹീനത ഒന്നു കൊണ്ട് മാത്രം. ചിലപ്പോൾ വളരെ എളുപ്പത്തിൽ ജയിക്കാവുന്ന മത്സരം തോൽക്കും. ചിലപ്പോൾ അവിശ്വസനീയമായി വിജയം എത്തിപ്പിടിക്കും. ഈ സ്വഭാവം വെസ്റ്റ് ഇൻഡീസിനെ ഒരിക്കൽ കൂടി തുണയ്ക്കുമോ എന്നാണറിയേണ്ടത്. അങ്ങനെ സംഭവിയ്യാൽ മൂന്നാം ട്വന്റി 20 കിരീടവുമായിട്ടായിരിക്കും കരീബിയൻ പട നാട്ടിലേക്ക് വണ്ടി കയറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *