ട്വന്റി 20യിൽ പുതിയ റെക്കോർഡിട്ട് സൂര്യകുമാര്‍ യാദവ്

    ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യന്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന് പുതിയ റെക്കോർഡ്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ട്വന്റി 20യില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യക്കാനെന്ന റെക്കോർഡാണ് സൂര്യകുമാർ യാദവ് സ്വന്തമാക്കിയിരിക്കുന്നത്.

ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യന്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന് പുതിയ റെക്കോർഡ്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ട്വന്റി 20യില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യക്കാനെന്ന റെക്കോർഡാണ് സൂര്യകുമാർ യാദവ് സ്വന്തമാക്കിയിരിക്കുന്നത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ മാത്രം ബാറ്ററുമാണ് സൂര്യ. ട്വന്റി 20 ലോകകപ്പില്‍ സിംബാബ്‌വെയ്‌ക്കെതിരെ നേടിയ അര്‍ധ സെഞ്ച്വറിയോടെയാണ് സൂര്യ ആയിരം ക്ലബ്ബിൽ കയറിയത്. 25 പന്തി ല്‍ ആറ് ഫോറും നാല് സിക്‌സും അടക്കമാണ് സൂര്യ 61 റണ്‍സ് അടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്റെ മുഹമ്മദ് റിസ്‌വാനാണ് ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. 2021ല്‍ 26 ഇന്നിംഗ്‌സില്‍ നിന്ന് 1326 റണ്‍സാണ് റിസ്‌വാന്‍ അന്ന് നേടിയത്. ഇന്ത്യയ്ക്കായി മികച്ച പ്രകടനം തുടരുന്ന സൂര്യ 183.4 സ്ട്രൈക് റേറ്റിലാണ് 1002 റണ്‍സ് ഈ വര്‍ഷം അടിച്ചെടുത്തത്. ഈ പ്രഹര ശേഷി തന്നെയാണ് സൂര്യയെ മറ്റുള്ളവരില്‍ നിന്ന് ഏറെ വ്യത്യസ്തനാക്കുന്നത്. ഈ വര്‍ഷം റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത് മുഹമ്മദ് റിസ്വാൻ തന്നെയാണ്. റിസ്‌വാന്റെ സ്ട്രൈക് റേറ്റ് 122.9 മാത്രമാണ്. റിസ്‌വാന് ഇതുവരെ 924 റണ്‍സുണ്ട്. ട്വന്റി 20 ലോകകപ്പിലെ മിന്നും പ്രകടനത്തോടെ സൂര്യ ഐസിസി റാങ്കിംഗിലും ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ രാജ്യാന്തര ടി20യില്‍ അരങ്ങേറി ചുരുങ്ങിയ കാലയളവുകൊണ്ടാണ് സൂര്യകുമാര്‍ യാദവ് ലോകത്തെ നമ്പര്‍ വണ്‍ ബാറ്ററായി മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *