ടി20 റാങ്കിങിൽ സൂര്യകുമാർ യാദവ് ഒന്നാമത്

    ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. ടി20 ലോകകപ്പിലെ മികച്ച പ്രകടനമാണ് സൂര്യകുമാറിനെ രണ്ടാം സ്ഥാനത്ത് നിന്ന് ഒന്നിലേക്ക് ഉയരാൻ സഹായിച്ചത്.

ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. ടി20 ലോകകപ്പിലെ മികച്ച പ്രകടനമാണ് സൂര്യകുമാറിനെ രണ്ടാം സ്ഥാനത്ത് നിന്ന് ഒന്നിലേക്ക് ഉയരാൻ സഹായിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലും മികവ് പുലർത്തിയതോടെയാണ് പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാനെ പിന്നിലാക്കി സൂര്യകുമാർ യാദവ് ഒന്നാമതെത്തിയത്. ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ തിളങ്ങാൻ സാധിച്ചില്ലയെങ്കിലും നെതർലൻഡ്സിനെതിരെയും സൗത്താഫ്രിക്കയ്ക്കെതിരെയും നടന്ന തുടർച്ചയായ മത്സരങ്ങളിൽ സൂര്യകുമാർ യാദവ് അർധ സെഞ്ച്വറി നേടിയിരുന്നു. അതേസമയം ഈ ലോകകപ്പിൽ ഇതുവരെ ഫോമിലേക്ക് എത്താൻ റിസ്വാൻ കഴിഞ്ഞിട്ടില്ല. സൂര്യകുമാറിന് 863 പോയിന്റും റിസ്വാന് 842 പോയിന്റുമുണ്ട്. ലോകകപ്പിൽ ഇതുവരെ മൂന്ന് ഇന്നിങ്സിൽ നിന്നായി 134 റൺസ് സൂര്യകുമാർ യാദവ് നേടിയിട്ടുണ്ട്. ഗൗതം ഗംഭീറിനും വിരാട് കോഹ്ലിയ്ക്കും ശേഷം ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഇന്ത്യൻ ബാറ്റ്സ്മാൻ കൂടിയാണ് സൂര്യകുമാർ യാദവ്. വിരാട് കോഹ്ലിയാണ് സൂര്യകുമാർ യാദവിനെ കൂടാതെ റാങ്കിങിൽ ആദ്യ പത്തിലുള്ള ഇന്ത്യൻ താരം. ലോകകപ്പിൽ ന്യൂസിലൻഡിന് വേണ്ടി മികച്ച പ്രകടനം തുടരുന്ന ഗ്ലെൻ ഫിലിപ്പ്സ് റാങ്കിങിൽ ഏഴാം സ്ഥാനത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *