ക്രിസ്റ്റ്യാനോ റൊണാൾഡോ എങ്ങോട്ട്?

    പോർചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്ന് സൂചന. ഖത്തർ ലോകകപ്പിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക. ജനുവരിയിൽ നടക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ താരം ക്ലബ് വിടുമെന്നാണ് കരുതുന്നത്. 

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാ. യുണൈറ്റഡ് വിടാൻ റൊണാൾഡോ തീരുമാനിച്ചിരുന്നെങ്കിലും ക്ലബ് അനുകൂലിച്ചിരുന്നില്ല. എന്നാൽ ക്രിസ്‌റ്റ്യാനോയ്ക്ക് നല്ല ഓഫർ കിട്ടിയാൽ പോകുന്നത് തടയില്ലെന്നാണ് മാഞ്ചസ്റ്ററിന്റെ ഇപ്പോഴത്തെ നിലപാട്. മാനേജർ എറിക് ടെൻ ഹാഗുമായി ഉണ്ടായ അസ്വാരസ്യങ്ങളാണ് സൂപ്പർ താരത്തിന്റെ തീരുമാനത്തിന് പിന്നിലെന്നാണ് വിവരം.
മോശം ഫോമിനെത്തുടർന്ന് മാഞ്ചസ്റ്റർ സിറ്റിക്കെതിരായ കഴിഞ്ഞ മത്സരത്തിൽ താരത്തെ കളിപ്പിച്ചിരുന്നില്ല. മത്സരത്തിൽ യുണൈറ്റഡ് 6-3 ന് തോറ്റിരുന്നു. ഈ സീസണിൽ വിരലിലെണ്ണാവുന്ന മത്സരങ്ങളിൽ മാത്രമാണ് താരം കളിച്ചത്. മിക്കപ്പോഴും ബെഞ്ചിലിരിക്കുകയോ, സെക്കൻഡ് ഹാഫിൽ സബ് സ്റ്റിറ്റ്യൂട്ട് ആയി ഇറങ്ങുകയോ ആണ് ചെയ്തിരുന്നത്. റോണോയോട് ക്ലബ് ചെയ്യുന്നത് ബഹുമാനമില്ലാത്ത നടപടിയാണെന്ന് ആരോപിച്ച് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. റോണോ തിരിച്ചു വരൂ എന്ന് പറഞ്ഞ് മെസ്സി ഫാൻസും പിന്തുണ അറിയിച്ചുവെന്നതാണ് ശ്രദ്ധേയം. അതേ സമയം ട്രാൻസ്ഫർ വാർത്ത പുറത്ത് വന്നിട്ടും ഒരു ക്ലബും റൊണാൾഡോയെ ടീമിലെടുക്കാൻ താൽപ്പര്യം അറിയിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *