കേരള ബ്ലാസ്റ്റേഴ്സിനെ തകർത്ത് എടികെ മോഹൻ ബ​ഗാൻ

    ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വമ്പൻ തോൽവി. എടികെ മോഹൻ ബ​ഗാനോട് 2-5 നാണ് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്. സീസണിലെ മഞ്ഞപ്പടയുടെ ആദ്യ തോൽവി ആണിത്.

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വമ്പൻ തോൽവി. എടികെ മോഹൻ ബ​ഗാനോട് 2-5 നാണ് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്. സീസണിലെ മഞ്ഞപ്പടയുടെ ആദ്യ തോൽവി ആണിത്. ഹാട്രിക് ​ഗോൾ നേടിയ എടികെ ബ​ഗാൻ താരം ദിമിത്രി പെട്രാറ്റോസാണ് ബ്ലാസ്റ്റേഴ്സിനെ തകർത്തത്. മത്സരത്തിന്റെ 26,62,90 മിനിറ്റുകളിലായിരുന്നു പെട്രാറ്റോസിന്റെ ​ഗോളുകൾ. 38 ആം മിനിറ്റിൽ ജോണി കൗക്കോയും 88 ആം മിനുറ്റിൽ ലെനി റോഡ്രിഗസും എടികെ ബ​ഗാനായി ലക്ഷ്യം കണ്ടു. ബ്ലാസ്‌റ്റേഴ്‌സിനായി ഇവാന്‍ കലിയുഷ്‌നിയും കെ.പി രാഹുലുമാണ് ​ഗോൾ നേടിയത്. ഒരു ​ഗോളിന് ലീഡ് ചെയ്തതിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയത്. ആറാം മിനിറ്റിൽ ഇവാന്‍ കലിയുഷ്‌നിയാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. എന്നാൽ പിന്നീട് പ്രതിരോധത്തിൽ വലിയ പാളിച്ച വന്നത് ബ്ലാസ്റ്റേഴ്സിന് വിനയായി. 81 ആം മിനിറ്റിൽ കെ പി രാഹുൽ ​ഗോൾ വല കുലുക്കിയെങ്കിലും ബ്ലാസ്റ്റേഴ്സിന് തിരിച്ച് വരാനായില്ല. തോൽവിയോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് വീണു.

Leave a Reply

Your email address will not be published. Required fields are marked *