കൊലക്കളങ്ങൾ ആകുന്ന മൈതാനങ്ങൾ

ഇന്തൊനേഷ്യയിലെ ഫുട്ബോൾ സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും ഉണ്ടായ അപകടത്തിൽ മരണം 127 ആയി. അതിൽ 17 പേരും കുട്ടികളാണ്. അധികൃതർ മുൻകരുതലെടുത്തിട്ടും ദുരന്തം തടയാൻ ആയില്ലെന്നതാണ് ഖേദകരം. ഫുട്ബോൾ മൈതാനങ്ങൾ ഇതിന് മുമ്പും ദുരന്തങ്ങൾക്ക് വേദിയായിട്ടുണ്ട്. ലോകത്തെ ഞെട്ടിച്ച ചില സംഭവങ്ങൾ ഇനിപ്പറയുന്നവയാണ്.

1964 മെയ് 24
………………
പെറുവിലെ ലിമ നാഷണൽ സ്റ്റേഡിയത്തിൽ ഒളിംപിക് യോ​ഗ്യതാ മത്സരത്തിനിടെയുണ്ടായ കലാപത്തിൽ 318 മരണം.

1982 ഒക്ടോബർ 20
………
റഷ്യൻ ന​ഗരമായ മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിൽ യുവേഫ കപ്പിനിടെയുണ്ടായ അക്രമത്തിൽ 60 മരണം.

1985 മെയ് 28
………………….
ബ്രസൽസിലെ ഹെയ്സൽ സ്റ്റേഡിയത്തിൽ ലിവർപൂളും യുവന്റസും തമ്മിലുള്ള മത്സരം. ആരാധകരുടെ ഏറ്റുമുട്ടലിൽ 39 മരണം.

1988 മാർച്ച് 13
…………………..
നേപ്പാൾ ന​ഗരമായ കാഠ്മണ്ഡുവിൽ ആലിപ്പഴ വർഷത്തിൽ നിന്ന് രക്ഷപെടാൻ ആളുകൾ പുറത്തേക്ക് ഓടിയപ്പോൾ തിരക്കിൽപ്പെട്ട് 93 മരണം.

1989 ഏപ്രിൽ അഞ്ച്
………………………….
ഇം​ഗ്ലണ്ടിലെ ഷെഫീൽഡിലുള്ള ഹിൽസ്ബ്രോ സ്റ്റേഡിയത്തിൽ ആളുകൾ തള്ളിക്കയറിയതിനെത്തുടർന്ന് 97 മരണം.

1996 ഒക്ടോബർ 16
…………………………..
​ഗ്വാട്ടിമാലയിലെ സ്റ്റേഡിയത്തിൽ ​ഗ്വാട്ടിമാല-കോസ്റ്ററിക്ക ലോകകപ്പ് യോ​ഗ്യതാ മത്സരത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 84 മരണം.

2001 മെയ് 9
………………..
ഘാനയിലെ സ്റ്റേഡിയത്തിൽ പ്രീമിയർ ലീ​ഗ് മത്സരത്തിനിടെ അക്രമത്തിൽ മരിച്ചത് 126 പേർ

2012 ഫെബ്രുവരി 1
…………………………..
ഈജിപ്തിലെ പോ‍ർട്ട് സെയ്ദ് സ്റ്റേഡിയത്തിൽ കാണികളുടെ ഏറ്റുമുട്ടലിൽ 80 മരണം

2017 ഫെബ്രുവരി 17
…………………………..
അം​ഗോളയിലെ ഉയിജിൽ അഭ്യന്തര ലീ​ഗ് മത്സരത്തിനിടെ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും 17 മരണം.

Leave a Reply

Your email address will not be published. Required fields are marked *