ഐപിഎൽ ലക്ഷ്യം, ധോണി പരിശീലനം തുടങ്ങി

    അടുത്ത ഐപിഎൽ സീസണിനായി ഒരുക്കം തുടങ്ങി ചെന്നൈ സൂപ്പർ കിം​ഗ്സ് ക്യാപ്റ്റൻ എം എസ് ധോണി. ഫിറ്റ്നസ് നിലനിർത്താനുള്ള പരിശീലനമാണ് ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ധോണി ആരംഭിച്ചത്.

അടുത്ത ഐപിഎൽ സീസണിനായി ഒരുക്കം തുടങ്ങി ചെന്നൈ സൂപ്പർ കിം​ഗ്സ് ക്യാപ്റ്റൻ എം എസ് ധോണി. ഫിറ്റ്നസ് നിലനിർത്താനുള്ള പരിശീലനമാണ് ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ധോണി ആരംഭിച്ചത്. ജാർഖണ്ഡിന്റെ ആഭ്യന്തര ട്വന്റി20 ജഴ്സി ധരിച്ച് പരിശീലനം നടത്തുന്ന ധോണിയുടെ ദൃശ്യം പുറത്ത് വന്നതോടെയാണ് ധോണിയുടെ ഐപിഎൽ പരിശീലനം ആരാധകർക്കിടയിൽ ചർച്ചാ വിഷയമായത്.

രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച ധോണി നിലവിൽ ഐപിഎല്ലിൽ മാത്രമാണ് കളിക്കുന്നത്. മെയിലാണ് ധോണി അവസാന മത്സരം കളിച്ചത്. 13 ഇന്നിം​ഗ്സിൽ നിന്ന് 232 റൺസ് മാത്രമാണ് ധോണിക്ക് കഴിഞ്ഞ സീസണിൽ നേടാനായത്. അടുത്ത സീസൺ തുടങ്ങാൻ ഇനി 6 മാസത്തിൽ താഴെ സമയം മാത്രമെയുള്ളൂ. ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ പ്രതീക്ഷകളത്രയും ധോണിയുടെ ക്യാപ്റ്റൻസി മികവിനെ ആശ്രയിച്ചാണിരിക്കുന്നത്. കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ ധോണി സിഎസ്കെയുടെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരുന്നു. സീസണിന്റെ പകുതിയോടെ ധോണി ക്യാപ്റ്റൻ പദവിയിലേക്ക് തിരികെയെത്തിയെങ്കിലും ചെന്നൈ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *