ഇവാൻ കലിയുഷ്നിയുടെ കാൽപാദത്തിൽ ചുംബിച്ച ഷൈജു ദാമോദരന്റെ നടപടി വിവാദത്തിൽ

കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇവാൻ കലിയുഷ്നിയുടെ കാൽ പാദത്തിൽ ചുംബിച്ച കമന്റേറ്റർ ഷൈജു ദാമോദരന്റെ നടപടി വിവാദത്തിൽ. കലിയുഷ്നിയുമായുള്ള അഭിമുഖത്തിനിടെയാണ് ഷൈജു കാൽപാദത്തിൽ ചുംബിച്ചത്.

ഷൈജുവിന്റെ യുട്യൂബ് ചാനലിലൂടെയാണ് അഭിമുഖം പോസ്റ്റ് ചെയ്തത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായി. ഷൈജു കാൽപാദം ചുംബിക്കാൻ വരുമ്പോൾ ബ്ലാസ്റ്റേഴ്‌സ് താരം നിരുത്സാഹപ്പെടുത്തുന്നതും വീഡിയോയിലുണ്ട്. ആരാധനയുടെ ഭാഗമായി ചുംബിച്ചതിന് പുറമേ കേരളത്തിലെ ആരാധകർക്ക് വേണ്ടിയാണ് ഇത്തരമൊരു ചുംബനമെന്ന് പറഞ്ഞതിനെതിരെയും വൻ വിമർശനമാണ് വരുന്നത്. ഷൈജു പറഞ്ഞ ആരാധകരിൽ ഞങ്ങളില്ലെന്ന ക്യാമ്പയിനുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ ഷൈജു ദാമോദരന്റെ നടപടിക്കെതിരെ ട്രോളുകളും ഉയർന്നിട്ടുണ്ട്. താരാരാധന പരിധി വിട്ടെന്നും കേരളത്തിലെ ആരാധകൾ ഇത്തരത്തിൽ തരം താഴില്ലെന്നുമാണ് ആളുകൾ പറയുന്നത്. ഷൈജുവിനെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിനായി ഈ സീസണിൽ മികച്ച പ്രകടനമാണ് ഉക്രെൻ താരമായ ഇവാൻ കലിയുഷ്നി നടത്തുന്നത്. നാല് ഗോളുകളുമായി ബ്ലാസ്റ്റേഴ്‌സിന്റെ ടോപ് സ്‌കോററായ കലിയുഷ്ണി ഗോവക്കെതിരെ കൊച്ചിയിൽ നടന്ന അവസാന മാച്ചിലും ഗോൾ അടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *