ഇന്ത്യൻ ടീമിൽ തിരിച്ചെത്തി സഞ്ജു സാംസൺ

    ഇന്ത്യൻ ടീമിൽ തിരിച്ചെത്തി സഞ്ജു സാംസൺ. ന്യൂസിലൻഡിനെതിരായ ഏകദിന, ട്വന്റി 20 ടീമിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. ലോകകപ്പ് കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം നടക്കുന്ന പരമ്പരയിൽ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചതിനാൽ ഹാർദ്ദിക് പാണ്ഡ്യയാണ് ട്വന്റി 20 ടീമിനെ നയിക്കുന്നത്.

ഇന്ത്യൻ ടീമിൽ തിരിച്ചെത്തി സഞ്ജു സാംസൺ. ന്യൂസിലൻഡിനെതിരായ ഏകദിന, ട്വന്റി 20 ടീമിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. ലോകകപ്പ് കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം നടക്കുന്ന പരമ്പരയിൽ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചതിനാൽ ഹാർദ്ദിക് പാണ്ഡ്യയാണ് ട്വന്റി 20 ടീമിനെ നയിക്കുന്നത്. ഏകദിന ടീമിനെ ശിഖർ ധവാൻ നയിക്കും. റിഷഭ് പന്താണ് രണ്ട് പരമ്പരയിലും ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ. ടി 20 ടീമിൽ ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (vc), ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, സൂര്യ കുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ (WK), വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ഹർഷൽ പട്ടേൽ , മൊഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ഉംറാൻ മാലിക് എന്നിവരാണ് ഉള്ളത്. ഏകദിന ടീമിൽ ശിഖർ ധവാൻ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (vc & wk), ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യ കുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ (WK), വാഷിങ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, ഷഹബാസ് അഹമ്മദ്, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ് , ദീപക് ചാഹർ, കുൽദീപ് സെൻ, ഉമ്രാൻ മാലിക് എന്നിവരും ഉൾപ്പെടുന്നു. എന്നാൽ ബം​ഗ്ലാദേശിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരയിൽ സഞ്ജു ഇല്ല. ഇഷാൻ കിഷനാണ് രണ്ടാം വിക്കറ്റ് കീപ്പർ. രോഹിത് ശർമയാണ് ഇന്ത്യയെ നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *