ഇന്ത്യയ്ക്ക് ട്വന്റി 20 കളിക്കാനറിയില്ലെന്ന് ആർ അശ്വിൻ

    ടി20 ലോകകപ്പിലെ ഇന്ത്യയുടെ തോൽവിയിൽ മുൻതാരങ്ങളടക്കം വിമർശനങ്ങളുന്നയിച്ചിരുന്നു. ലോകകപ്പ് ടീമിൽ ഉണ്ടായിരുന്ന സീനിയര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ തന്നെ ടീമിനെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യക്ക് ടി20 കളിക്കാനറിയില്ലെന്നും കാര്യങ്ങള്‍ മനസിലാക്കാന്‍ ഇനിയും ഏറെ മുന്നോട്ട് പോകണമെന്നുമാണ് അശ്വിൻ പറഞ്ഞിരിക്കുന്നത്.

ടി20 ലോകകപ്പിലെ ഇന്ത്യയുടെ തോൽവിയിൽ മുൻതാരങ്ങളടക്കം വിമർശനങ്ങളുന്നയിച്ചിരുന്നു. ലോകകപ്പ് ടീമിൽ ഉണ്ടായിരുന്ന സീനിയര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ തന്നെ ടീമിനെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യക്ക് ടി20 കളിക്കാനറിയില്ലെന്നും കാര്യങ്ങള്‍ മനസിലാക്കാന്‍ ഇനിയും ഏറെ മുന്നോട്ട് പോകണമെന്നുമാണ് അശ്വിൻ പറഞ്ഞിരിക്കുന്നത്. ടി20 ക്രിക്കറ്റിനെ മനസിലാക്കാന്‍ ഇന്ത്യക്ക് ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ടെന്നാണ് കരുതുന്നത്. വാലറ്റക്കാര്‍ മത്സരത്തെ എങ്ങനെ ഉപയോഗിക്കുന്നുവെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഐപിഎല്ലില്‍ നിന്ന് തന്നെ ഈ മാറ്റം തുടങ്ങണം. നമ്മുടെ ടീമില്‍ ഐപിഎല്ലിൽ ഓറഞ്ച് ക്യാപ്പും പര്‍പ്പിള്‍ ക്യാപ്പും നേടിയ താരങ്ങളുണ്ട്. എന്നാല്‍ ഇത് മാത്രം മതിയോയെന്നത് പുനര്‍ചിന്ത നടത്തേണ്ടത് അത്യാവശ്യമാണെന്നും അശ്വിൻ വ്യക്തമാക്കി. യുസ്വേന്ദ്ര ചഹാലിനെ പുറത്തിരുത്തിയാണ് അശ്വിന് ഇന്ത്യ പ്ലേയിങ് 11 സ്ഥാനം നല്‍കിയത്. എന്നാല്‍ ലോകകപ്പില്‍ എടുത്ത് പറയത്തക്ക പ്രകടനം നടത്താൻ അശ്വിനായിരുന്നില്ല. ഇന്ത്യന്‍ ടീമില്‍ യുവതാരങ്ങള്‍ വരണമെന്ന ആവശ്യം ഇതിനോടകം ശക്തമായിട്ടുണ്ട്. ഇന്ത്യൻ ടി20 ടീമില്‍ ഫിറ്റ്‌നസില്ലാത്ത താരങ്ങളെ മാറ്റണമെന്ന ആവശ്യവും ശക്തമാണ്. രോഹിത് ശര്‍മയെ മാറ്റി ഹര്‍ദിക് പാണ്ഡ്യയെ ടി20യില്‍ ഇന്ത്യ നായകനാക്കണമെന്നടക്കമുള്ള നിര്‍ദേശങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. അടുത്ത വര്‍ഷം ജനുവരിയോട സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയടക്കം ടീമിൽ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഇന്ത്യ തയ്യാറെടുക്കുകയാണെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *