ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അല്‍ ഹസന്‍

    ടി20 ലോകകപ്പില്‍ സെമി ഉറപ്പിക്കാന്‍ നിര്‍ണ്ണായക മത്സരത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍. കപ്പ് നേടാനല്ല തങ്ങളിവിടെ വന്നിരിക്കുന്നതെന്ന് പറഞ്ഞ ഷാക്കിബ് ഇന്ത്യ കപ്പ് മോഹിച്ചാണ് എത്തിയിരിക്കുന്നതെന്നും പറഞ്ഞു.

ടി20 ലോകകപ്പില്‍ സെമി ഉറപ്പിക്കാന്‍ നിര്‍ണ്ണായക മത്സരത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍. കപ്പ് നേടാനല്ല തങ്ങളിവിടെ വന്നിരിക്കുന്നതെന്ന് പറഞ്ഞ ഷാക്കിബ് ഇന്ത്യ കപ്പ് മോഹിച്ചാണ് എത്തിയിരിക്കുന്നതെന്നും പറഞ്ഞു. അതുകൊണ്ട് തന്നെ അട്ടിമറിയിലൂടെ ഇന്ത്യയുടെ മോഹങ്ങള്‍ ഇല്ലാതാക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് ഷാക്കിബ് മുന്നറിയിപ്പ് നല്‍കുന്നു. ഞങ്ങളിവിടെ വന്നിരിക്കുന്നത് ലോകകപ്പ് നേടാനല്ല. ഇന്ത്യ അത് നേടാന്‍ വേണ്ടി തന്നെയാണ് ഇവിടെ എത്തിയിരിക്കുന്നത്. ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പിക്കുകയാണെങ്കില്‍ അതൊരു ലോകകപ്പ് അട്ടിമറിയായിരിക്കുമെന്നും ഇന്ത്യയ്ക്കെതിരായ മത്സരത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഷാക്കിബ് പറഞ്ഞു. ടൂർണമെന്റിൽ മികച്ച ഫോം തുടരുന്ന ഇന്ത്യൻ താരം സൂര്യകുമാർ യാദവിനെ അഭിനന്ദിക്കാനും ഷാക്കിബ് മറന്നില്ല. നിലവില്‍ 4 പോയിന്റ് വീതമുള്ള ഇന്ത്യയും ബം​ഗ്ലദേശും ഗ്രൂപ്പ് രണ്ടില്‍ യഥാക്രമം രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തുമാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയമാണ് ഇരുടീമുകളും സ്വന്തമാക്കിയിട്ടുളളത്. എന്നാല്‍ റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തുകയായിരുന്നു. ഇന്ത്യയ്ക്ക് ബംഗ്ലാദേശിനെ കൂടാതെ സിംബാബ് വെയ്‌ക്കെതിരെയാണ് മത്സരം ഉളളത്. സെമി ഉറപ്പിക്കാന്‍ ഈ രണ്ട് മത്സരവും ഇന്ത്യയ്ക്ക് ജയിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *