ഇം​ഗ്ലണ്ടിന് തുടർച്ചയായ രണ്ടാം ജയം

    ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ട്വന്റി 20യിലും ഇം​ഗ്ലണ്ടിന് ജയം. എട്ട് റൺസിനാണ് ഇം​ഗ്ലണ്ട് ജയം പിടിച്ചെടുത്തത്.

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ട്വന്റി 20യിലും ഇം​ഗ്ലണ്ടിന് ജയം. എട്ട് റൺസിനാണ് ഇം​ഗ്ലണ്ട് ജയം പിടിച്ചെടുത്തത്. ടോസ് നേടിയ ഓസ്ട്രേലിയ ഇം​ഗ്ലണ്ടിനെ ബാറ്റിം​ഗിന് അയക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ഇം​ഗ്ലണ്ട് 178 റൺസ് എടുത്തു. 4 ന് 54 എന്ന നിലയിൽ തകർന്നിട്ടും 82 റൺസ് നേടിയ ഡേവിഡ് മലനും 44 റൺസ് നേടിയ മൊയീൻ അലിയും ചേർന്ന് അവർക്ക് മികച്ച സ്കോർ സമ്മാനിച്ചു. ഓസീസ് ബോളർമാരിൽ മാർക്കസ് സ്റ്റോയ്നിസ് 3 വിക്കറ്റും ആദം സാംപ 2 വിക്കറ്റും നേടി.

മറുപടി ബാറ്റിം​ഗിൽ 45 റൺസെടുത്ത മിച്ചൽ മാർഷും 40 റൺസെടുത്ത ടിം ഡേവിഡും മാത്രമാണ് ഓസീസിനായി പൊരുതിയത്. അവസാന ഓവറിൽ ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ 20 റൺസ് വേണ്ടിയിരുന്നു. മികച്ച ഫിനിഷറായ മാത്യു വേഡ് ക്രീസിൽ ഉണ്ടായിട്ടും 13 റൺസ് മാത്രമാണ് ഓസീസിന് നേടാനായത്. 4 ഓവറിൽ 25 റൺസ് മാത്രം വിട്ടുനൽകി 3 വിക്കറ്റ് നേടിയ സാം കറനാണ് ഓസീസിനെ തകർത്തത്. പരമ്പരയിലെ അവസാന മത്സരം വെള്ളിയാഴ്ച നടക്കും.

Leave a Reply

Your email address will not be published. Required fields are marked *