ആവേശപ്പോരാട്ടത്തിൽ ഇം​ഗ്ലണ്ടിന് ജയം

    ആദ്യാവസാനം ഉദ്വേ​ഗം നിറഞ്ഞ് നിന്ന മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇം​ഗ്ലണ്ടിന് ജയം. വമ്പൻ സ്കോർ പിറന്ന മത്സരത്തിൽ 8 റൺസിനാണ് സന്ദർശകർ വിജയം പിടിച്ച് വാങ്ങിയത്.

ആദ്യാവസാനം ഉദ്വേ​ഗം നിറഞ്ഞ് നിന്ന മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇം​ഗ്ലണ്ടിന് ജയം. വമ്പൻ സ്കോർ പിറന്ന മത്സരത്തിൽ 8 റൺസിനാണ് സന്ദർശകർ വിജയം പിടിച്ച് വാങ്ങിയത്. ടോസ് നേടി ഇം​ഗ്ലണ്ടിനെ ബാറ്റിം​ഗിനയച്ച ഓസീസിന് അവിടം മുതൽ പിഴച്ചു. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് ഇം​ഗ്ലണ്ട് അടിച്ചുകൂട്ടിയത്. വിലക്കിന് ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഇം​ഗ്ലണ്ട് താരം അലക്സ് ഹെയ്ൽസിന്റെ വെടിക്കെട്ട് ബാറ്റിം​ഗാണ് ഇം​ഗ്ലണ്ടിന് മികച്ച സ്കോർ സമ്മാനിച്ചത്. 51 പന്തിൽ 12 ഫോറും 3 സിക്സും ഉൾപ്പെടെ ഹെയ്ൽസ് 84 റൺസെടുത്തു. 68 റൺസെടുത്ത ക്യാപ്റ്റൻ ജോസ് ബട്ലറും സ്കോർ ഉയർത്തി. അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റ് നഷ്ടമായതാണ് ടീം ടോട്ടൽ 250 കടത്തുന്നതിൽ നിന്ന് അവരെ തടഞ്ഞത്. നതാൻ എല്ലിസ് 3 വിക്കറ്റ് എടുത്തു.

ശക്തമായി തിരിച്ചടിച്ചുകൊണ്ടായിരുന്നു ഓസ്ട്രേലിയയുടെ മറുപടി. 73 റൺസെടുത്ത ഡേവിഡ് വാർണറായിരുന്നു ആക്രമണത്തിന് ചുക്കാൻ പിടിച്ചത്. ഒരറ്റത്ത് വാർണർ നിലയുറപ്പിച്ചെങ്കിലും മറുവശത്ത് വിക്കറ്റ് വീണുകൊണ്ടിരുന്നത് ഓസീസിന് വിനയായി. മധ്യ ഓവറുകളിൽ മാർക്കസ് സ്റ്റോയ്നിസ് ആഞ്ഞടിച്ചെങ്കിലും വിജയത്തിനരികെ ഓസ്ട്രേലിയ വീണു. മാർക് വുഡ് 3 വിക്കറ്റ് വീഴ്ത്തി. സാം കറനും റീസ് ടോപ്ലിയും 2 വിക്കറ്റ് വീതമെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *