അര്‍ജന്റീന ബ്രസില്‍ സെമി ഫൈനല്‍ ഉണ്ടാകുമോ?

ലോകകപ്പ് ഫുട്‌ബോളില്‍ എട്ടുമല്‍സരങ്ങള്‍ മാത്രം ശേഷിക്കെ അര്‍ജന്റീന ബ്രസില്‍ സെമി ഫൈനല്‍ ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് കാല്‍പന്ത് പ്രേമികള്‍. വെള്ളിയാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ലാറ്റിനമേരിക്കന്‍ ടീമുകള്‍ വിജയം നേടിയാല്‍ ആ സ്വപ്‌ന സെമി യാഥാര്‍ഥ്യമാകും.

വെളളിയാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ നിലവിലെ റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യയെ നേരിടുന്ന ബ്രസിലീന് സെമിയിലേക്ക് മുന്നേറാനാകുമെന്ന് തന്നെയാണ് പ്രതീക്ഷ. പരുക്കേറ്റ നെയ്മറുടെ അഭാവം ടീമിനെ ബാധിച്ചുവെങ്കിലും അദ്ദേഹം തിരികെ എത്തിയതോടെ പ്രീക്വാര്‍ട്ടറില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ദക്ഷിണകൊറിയെ നിഷ്പ്രഭരാക്കാന്‍ കാനറികള്‍ക്ക് സാധിച്ചു. അതു കൊണ്ട് തന്നെ ക്രൊയേഷ്യയുെട വെല്ലുവിളി മറികടക്കാന്‍ വിനീഷ്യസും റിച്ചാലിസണുമെല്ലാം അടങ്ങുന്ന ബ്രസീലിന് സാധിക്കുമെന്ന ഉറച്ച വിശ്വാസം സാംബാ നൃത്തച്ചുവടുകളുടെ ആരാധകര്‍ക്കുമുണ്ട്.

പ്രാഥമിക ഘട്ടത്തിലെ ആദ്യ മല്‍സരത്തില്‍ സൗദി അറേബ്യയോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെട്ടതോടെ ലോകമെമ്പാടുമുള്ള അര്‍ജന്‌റീനിയന്‍ അരാധകര്‍ നിരാശയിലായിരുന്നു. പിന്നീട് മരണമുഖത്ത് നിന്ന് കരകയറാനായി വീറുറ്റ പ്രകനമാണ് നായകന്‍ ലയണല്‍ മെസിയുടെ നേതൃത്വത്തില്‍ നടത്തിയത്. മെക്‌സിക്കോക്കും ഓസ്‌ട്രേലിയക്കുമെതിരെ മെസി നേടിയ മാന്ത്രിക സ്പര്‍ശമുള്ള ഗോളുകള്‍ അദ്ദേഹം മികച്ച ഫോമിലാണെന്ന സൂചനയും നല്‍കി. ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്‌റിനെ മറി കടക്കുകയാണെങ്കില്‍ അര്‍ജന്‌റീനയും സെമിയിലേക്ക് മുന്നേറും. അങ്ങനെ സംഭവിച്ചാല്‍ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ കൊതിച്ചിരുന്ന സ്വപ്ന ഫൈനല്‍ എന്നത് അര്‍ജന്റീനയും ബ്രസീലും ഏറ്റുമുട്ടുന്ന സ്വപ്‌ന സെമിഫൈനലായി മാറും. അപ്രതീക്ഷിത അട്ടിമറികള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ഡിസംബര്‍ 13ന് രാത്രി 12.30ന് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ കൊമ്പുകോര്‍ക്കുന്ന സ്വപ്‌ന സെമിഫൈനല്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *