അഞ്ച് ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മെസ്സി

    ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ വേറിട്ട് റെക്കോർഡ് സ്വന്തമാക്കി അർജന്റീന താരം ലയണൽ മെസ്സി. അഞ്ചാം ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ആണ് മെസ്സി സ്വന്തമാക്കിയത്.

ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ വേറിട്ട് റെക്കോർഡ് സ്വന്തമാക്കി അർജന്റീന താരം ലയണൽ മെസ്സി. അഞ്ചാം ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ആണ് മെസ്സി സ്വന്തമാക്കിയത്. ഇതുവരെ ആരും 35 വയസ്സിന് മുമ്പ് 5 ലോകകപ്പുകളിൽ കളിച്ചിട്ടില്ല. 2006 ലോകകപ്പിലായിരുന്നു മെസ്സി അർജന്റീനക്ക് വേണ്ടി അരങ്ങേറിയത്. 2010,2014,2018 ലോകകപ്പുകളിൽ ഇതുവരെ മെസ്സി പങ്കെടുത്തു കഴിഞ്ഞു. ഇത് തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കും എന്ന് ലയണൽ മെസ്സി നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇറ്റാലിയൻ ഗോൾകീപ്പർ ആയിരുന്ന ബുഫൺ ഇതേ റെക്കോർഡുമായി രണ്ടാം സ്ഥാനത്ത് ഉണ്ട്. 36 ആം വയസ്സിലായിരുന്നു ബുഫൺ അഞ്ച് ലോകകപ്പുകളിൽ കളിച്ചത്. അന്റോണിയോ കാർബജൽ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലോതർ മത്തേവൂസ് എന്നിവർ 37ാം വയസ്സിലും റാഫേൽ മാർക്കസ് 39 ആം വയസ്സിലുമാണ് 5 ലോകകപ്പുകൾ പൂർത്തിയാക്കിയത്. നാല് ലോകകപ്പുകളിൽ ഇതുവരെ കളിച്ചെങ്കിലും ഒരിക്കൽ പോലും കിരീടം നേടാൻ മെസ്സിക്ക് കഴിഞ്ഞിരുന്നില്ല. 2014 ൽ ഫൈനലിൽ മെസ്സിക്കും സംഘത്തിനും അടിപതറുകയായിരുന്നു. ഖത്തറിൽ അർജന്റീനയെ നയിക്കേണ്ട ചുമതല മെസ്സിക്കാണ്. ക്ലബ് ഫുട്ബോളിൽ ഈ സീസണിൽ മെസ്സി ഉൾപ്പെടെയുള്ള അർജന്റീന താരങ്ങളെല്ലാം മികച്ച ഫോമിലാണ്. അതുകൊണ്ട് തന്നെ കിരീട സാധ്യതയിൽ അർജന്റീന മുന്നിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *