പിണറായിയെ വിടില്ല; ക്രിസംഘിയല്ല

പിഎഫ്‌ഐയുടെ രാഷ്ട്രീയ മുഖമായ എസ് ഡി പി ഐയുമായി സിപിഎമ്മിന് രഹസ്യ ധാരണയുണ്ടെന്ന് പി സി ജോര്‍ജ്. ആ ധാരണക്കു പിന്നില്‍ പിണറായി വിജയനാണ്. പിഎഫ്‌ഐയുമായുള്ള പിണറായി വിജയന്റെ ബന്ധത്തിന് എന്‍ ഐ എയുടെ പക്കല്‍ തെളിവുണ്ട്. അവര്‍ താമസംവിനാ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുമെന്നും പി സി ജോര്‍ജ് പറയുന്നു.

ബിജെപിയുമായി യാതൊരു രാഷ്ട്രീയ സഖ്യവുമില്ല. അവരുടെ ചില സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചിട്ടുണ്ട്. ലൗ ജിഹാദ് ഒരു വസ്തുതയാണ്. ചില തീവ്രവാദികള്‍ മുസ്‌ളീം സമുദായത്തിനുള്ളിലുണ്ട്. എന്നാല്‍ ആ സമുദായം തീവ്രവാദ സ്വഭാവമുള്ള ഒന്നല്ല. താനൊരു ക്രിസംഘിയല്ല എന്നും പി സി ജോര്‍ജ് പറയുന്നു. അറസ്റ്റു കൊണ്ടും കള്ളക്കേസു കൊണ്ടും തന്നെ പരാജയപ്പെടുത്താമെന്ന് കരുതേണ്ട എന്നും പി സി ജോര്‍ജ്. പോരാട്ടം തുടരാന്‍ തന്നെയാണ് തീരുമാനം എന്നും പി സി ജോര്‍ജ് അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.