ഇടത് മുന്നണിയിൽ ഞങ്ങൾ സംതൃപ്തരാണ്

കേരളാ കോൺഗ്രസ്സിനെ അച്ചടക്കമുള്ള ഒരു കേഡർ പാർടിയാക്കാനുള്ള തയ്യാറെടുപ്പിലാണ് ജോസ് കെ മാണി. പത്ത് വർഷത്തിനുള്ളിൽ പാർടിയുടെ പ്രാതിനിധ്യം ത്രിതലം മുതൽ ലോകസഭ വരെ ഇരട്ടിയാക്കും. ഇടത് മുന്നണിയുടെ തുടർ ഭരണത്തിന് വഴിയൊരുക്കിയതിൽ തങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും ജോസ് കെ മാണി പറയുന്നു.പാർടി ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം യൂടോക്കിനോട് ജോസ് കെ മാണി വിശദമായി സംസാരിച്ചു. താനും റോഷിയും തെറ്റിപ്പിരിയുന്നത് കാണാൻ ആഗ്രഹിക്കുന്നവരുണ്ട്. അത് നടക്കാൻ പോകുന്നില്ല. വ്യക്തിപരമായി പരിഹസിച്ചും കുടുംബത്തെ അധിക്ഷേപിച്ചും ഇല്ലാതാക്കാൻ നോക്കിയവരുണ്ട്. എന്നാൽ തൻറെ പാർടിയും ജനങ്ങളും അതിന് നല്ല മറുപടി തന്നെ നൽകി. തുടർ ഭരണം തുടർ കഥയാകാൻ പോവുകയാണ്. യൂഡിഎഫ് തകർച്ചയിലാണ്. ഇടത് മുന്നണിയിൽ നല്ല പരിഗണന കിട്ടുന്നുണ്ട് എന്നും ജോസ് കെ മാണി ഇന്നർ വോയ്സിൽ വ്യക്തമാക്കുന്നു.