ഐശ്വര്യത്തിന് നരബലിയോ?

കുടുംബത്തിന്റെ ഐശ്വര്യവും സമ്പത്തും വര്‍ധിക്കാന്‍
രണ്ട് സ്ത്രീകളെ നരബലിക്ക് വിധേയമാക്കിയ ഇലന്തൂര്‍ സംഭവം
നടുക്കുന്നതായിരുന്നു. ആഭിചാരക്രിയയിലൂടെ മനുഷ്യക്കുരുതി
നടത്തുന്നത് കേരളത്തില്‍ ഇതാദ്യമല്ല. ഇടവേളകളില്‍ ആവര്‍ത്തിക്കുകയും
അപ്പോഴൊക്കെ ഞെട്ടല്‍ രേഖപ്പെടുത്തുകയും ചെയ്താല്‍ മാത്രം മതിയോ.

ഇലന്തൂരിലെ നരബലി കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
ലോട്ടറി വില്പനയും ചില്ലറ കച്ചവടങ്ങളും നടത്തിവന്ന റോസ്‌ലിന്‍, പത്മ
എന്നീ സ്ത്രീകളെയാണ് പണം വാ?ഗ്ദാനം ചെയ്ത് കൊലപ്പെടുത്തിയത്.
തിരുമ്മു ചികിത്സാ കേന്ദ്രം നടത്തിവന്ന ഭ?ഗവല്‍ സിം?ഗ്, ഭാര്യ ലൈല,
സിദ്ധനെന്ന പേരില്‍ ഇവര്‍ക്കൊപ്പം കൂടിയ മുഹമ്മദ് ഷാഫിയെന്ന റഷീദ്
എന്നിവര്‍ ചേര്‍ന്നാണ് രണ്ട് സ്ത്രീകളേയും അതിക്രൂരമായി കൊലപ്പെടുത്തിയത്.

റോസ്‌ലിനെ ജൂണ്‍ മാസമാണ് കാണാതായത്. എന്നാല്‍ പരാതിപ്പെടാന്‍
മൂന്നാഴ്ചയോളം വൈകി. അതോടെ കേസ് അന്വേഷണവും മന്ദ?ഗതിയിലായി.
പിന്നീട് പത്മത്തെ കാണാതായി. തൊട്ടടുത്ത ദിവസം തന്നെ പത്മത്തിന്റെ
സഹോദരി പരാതി നല്‍കിയതോടെയാണ് നരബലിയുടെ ചുരുളഴിയുന്നത്.
കേരള മന:സാക്ഷിയെ നടുക്കിയ ഇലന്തൂര്‍ നരബലി ഉയര്‍ത്തുന്ന ചോദ്യങ്ങളാണ് ക്വസ്റ്റ്യന്‍ അവര്‍ ചര്‍ച്ച ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *