രാജ്യത്തെ ജനാധിപത്യത്തിന്റെ ഘാതകനാണ് മോദിയും ബിജെപിയും

രാജ്യത്തെ ജനാധിപത്യത്തിന്റെ ഘാതകനാണ് മോദിയും ബിജെപിയുമെന്ന് കാര്യത്തില്‍ യതൊരു തര്‍ക്കവുമില്ല.ഇപ്പോള്‍ ബിജെപി നേതാക്കള്‍അരമനതോറും നടക്കുകയാണ്.വി ഡി സതീശന്റെ പുനര്‍ജനിപദ്ധതിയെ കുറിച്ച് സതീശന്റെ പാര്‍ട്ടിക്കുളളില്‍ നിന്ന് തന്നെയാണ് പ്രശ്നം വരുന്നത്.സിപിഎമും സര്‍ക്കാരും അതിനെ കുറിച്ച് യതൊന്നും എവിടെയും പറഞ്ഞിട്ടില്ല.വിദേശത്ത് നിന്ന് വരുന്ന പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തണം.പണം വന്നെന്ന് തത്വത്തില്‍ സതീശന്‍ അങ്ങികരിക്കുന്നുണ്ട്.

ലോകകേരളസഭയെ കുറിച്ച് ഉയരുന്ന വിമര്‍ശനങ്ങള്‍ ഗൗനിക്കേണ്ടതില്ല.അത് കേരളത്തിന്റെ വികസനത്തിന് വേണ്ടിയാണ്.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളുണ്ട്.അവരുടെ അധ്വാനത്തിന് ലഭിക്കുന്ന പണം നിയമപരമായാണ് ഇവിടെ എത്തുന്നത്.അ പണം കൊണ്ട് ഭൂമി വാങ്ങുന്നു,വ്യവസായം നടത്തുന്നു,തൊഴില്‍ ലഭിക്കുന്നു.അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഒരു സംവിധാനം ആവശ്യമാണ്.കേരളം കൈവരിച്ച നേടങ്ങള്‍ അത്രയും വലുതാണ്.

Leave a Reply

Your email address will not be published. Required fields are marked *