ഫലിതങ്ങള്‍ക്കപ്പുറം കാപ്പിപ്പൊടിയച്ചന്‍

തീപ്പൊരി ജോസഫ് എന്ന പേര് കോളേജ് രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിൽ ലഭിച്ചതാണ്.ആ കാലഘട്ടത്തിൽ തീപ്പൊരി പ്രസംഗങ്ങൾ പിന്തുടരുന്ന കൂട്ടത്തിൽ ആയിരുന്നു.അങ്ങനെ ഉയർത്തി താഴ്ത്തി പറയുന്ന ഒരു ശൈലി പഠിച്ചിരുന്നു.കോളേജിലും സെമിനാരിയിലും അങ്ങനെയായിരുന്നു.സെമിനാരിയിൽ കയറിയപ്പോഴാണ് മനസ്സിലായത് അങ്ങനെ മണി മണി പോലെ പ്രസംഗം പറയാൻ സാധിക്കില്ലയെന്ന്.മൂന്നും നാലും മണിക്കൂറുകൾ പ്രസംഗിക്കേണ്ടിവരുമ്പോൾ സ്വരം പോകും ആരോഗ്യം പോകും.മറ്റുള്ള അച്ചന്മാരുടെ പ്രസംഗങ്ങൾ പിന്തുടർന്ന് അവയിൽ ഫലിതങ്ങൾ ഉൾപ്പെടുത്തി രസകരമായി അവതരിപ്പിക്കാൻ തുടങ്ങിയത് അങ്ങനെയാണ്. അത് പിന്നീട് ഒരുപാട് പേർ പിന്തുടരാൻ തുടങ്ങി.ഹൈസ്കൂളിൽ പഠിക്കുമ്പോൾ അൾത്താര ബാലൻ ആയിരുന്നു. വൈദികരുടെ ജീവിതങ്ങൾ കണ്ടാണ് ഈ പാത പിന്തുടർന്നത്.

കേരള കോൺഗ്രസ് ഏറ്റവും ശക്തമായിരുന്ന കാലഘട്ടമായിരുന്നു 1960 മുതൽ 85 വരെയുള്ള കാലഘട്ടം. പ്രധാന വകുപ്പുകൾ എല്ലാം കൈകാര്യം ചെയ്തിരുന്നതും പാർട്ടി തന്നെയായിരുന്നു. അന്നത്തെ കാഴ്ചപ്പാടുകൾ ശരിയായിരുന്നു അതിലുള്ളവർ വിശ്വാസികളായിരുന്നു.അന്ന് ഇടുക്കിയിൽ വിദ്യാർത്ഥി പ്രസ്ഥാനം ശക്തമായിരുന്നു. പിന്നീട് പിളർപ്പുകൾ വന്നാണ് അത് ശിഥിലമായി പോയത്.

Leave a Reply

Your email address will not be published. Required fields are marked *