‘ഞാന്‍ ഇടതുപക്ഷ ആശയങ്ങള്‍ പിന്‍തുടരുന്ന ജനാധിപത്യവാദി’:അഡ്വ.ജയശങ്കര്‍

നമ്മുടെ ജനാധിപത്യത്തിന് നിരവധി പരിമിതികളുണ്ട്.ഞാന്‍ ഇടതുപക്ഷ ആശയങ്ങള്‍ പിന്‍തുടരുന്ന ജനാധിപത്യവാദിയായ ഒരു വ്യക്തിയാണ്.കറകളഞ്ഞ കമ്മ്യൂണിസത്തിന് നിരവധി പ്രശ്‌നങ്ങളുണ്ട്.അത് ഏകാധിപത്യമാണ്.അത് പിന്‍തുടരുന്ന വ്യവസ്ഥിതികളോടും ഭരണസംവിധാനത്തോടും എതിര്‍പ്പുണ്ട്.ജനാധിപത്യമെന്നാല്‍ 5 കൊല്ലം കൂടുമ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നതല്ല.മറിച്ച് ജനാധിപത്യ സംസ്‌കാരം ഉണ്ടാവുന്നതാണ്.അതിലേറ്റവും പ്രധാനപ്പെട്ടത് വിയോജിക്കാനുളള സ്വാതന്ത്ര്യമാണ്.അതാണ് ജനാധിപത്യത്തിന്റെ മൗലികമായ കാര്യം.നമ്മുടെ സംവിധാനത്തിലാണ് കമ്മ്യൂണിസം ജനാധിപത്യ സംവിധാനത്തോട് കുറെയെങ്കിലും അടുത്ത് നില്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *