Banner Ads

ആലപ്പുഴയിൽ വീണ്ടും തെരുവ് നായ ആക്രമണം;തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ കടിച്ചുകീറി

ആലപ്പുഴ :മാന്നാർ ഗ്രാമ പഞ്ചായത്ത് 16-ാം വാർഡില്‍ കുട്ടംപേരൂർ പ്രശാന്തി വർഷിണിയില്‍ ക്ഷീരകർഷകനായ സജീവിന്റെ തൊഴുത്തില്‍ കെട്ടിയിരുന്ന 3 മാസം പ്രായമുള്ള പശുക്കിടാവിനെയാണ് നായ്ക്കള്‍ ആക്രമിച്ച്‌ കടിച്ചുകീറിയത്.ഇന്നലെ പുലർച്ചെ 2.30 ഓടെയാണ് കൂട്ടത്തോടെ എത്തിയ തെരുവുനായ്ക്കള്‍ പശുക്കിടാവിനെ ആക്രമിച്ചത്.അലഞ്ഞ് തിരഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കള്‍ അക്രമകാരികളായി മാറുന്നത് ജങ്ങളെ ഭീതിയിലാക്കുകയാണ്.

വീടിന് പുറത്ത് ബഹളം കേട്ട് സജീവ് പുറത്തിറങ്ങിയപ്പോഴേക്കും പശു കിടാവിനെ നായ്ക്കള്‍ കടിച്ചു കീറിയിരുന്നു. മാന്നാർ ടൗണില്‍ മാർക്കറ്റ് ജംഗ്ഷൻ, പോസ്റ്റോഫീസ് ജംഗ്ഷൻ, പൊലീസ് സ്റ്റേഷൻ റോഡ് എന്നിവിടങ്ങളില്‍ തെരുവ് നായ് ശല്യം ഇപ്പോൾ വളരെ രൂക്ഷമാണ്.പ്രധാന റോഡുകള്‍ക്കു പുറമെ ഇടറോഡുകളിലും ഇവ തമ്ബടിച്ചിരിക്കുന്നതിനാല്‍ ഒറ്റയ്ക്കുള്ള സഞ്ചാരം അപകടകരമാണ്. തൃക്കുരട്ടി അമ്ബലത്തിനു കിഴക്കുവശം, തന്മടിക്കുളത്തിന്റെ കരകള്‍, കുരട്ടിക്കാട് കോട്ടയ്ക്കല്‍ കടവ് പാലം, ആശുപത്രി ജംഗ്ഷന് പടിഞ്ഞാറ് ഭാഗം, കുറ്റിമുക്ക്, പഞ്ചായത്ത് ഓഫീസ് പരിസരം എന്നിവിടങ്ങളിലും പകലും രാത്രിയും തെരുവ് നായ്ക്കൂട്ടങ്ങളുടെ കേന്ദ്രങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *