ഷാഫിയും, കെ.കെ ശൈലജയുമെല്ലാം ചോക്ലേറ്റ് കവറില്‍

    ചൂടേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അല്‍പ്പം മധുരം ചേര്‍ക്കുകയാണ് കോഴിക്കോട് മുക്കം സ്വദേശി അഷീക ഖദീജ. അഷീകയുടെ ചോക്ലേറ്റുകളില്‍ ഇപ്പോള്‍ നിറഞ്ഞ ചിരിയുമായി നില്‍ക്കുന്നത് വടകരയിലെ സ്ഥാനാര്‍ഥികളായ ഷാഫി പറമ്ബിലും കെ.കെ ശൈലജയും ആലപ്പുഴയില്‍ പോരിനിറങ്ങുന്ന കെ.സി വേണുഗോപാലുമൊക്കയാണ്.

ചൂടേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അല്‍പ്പം മധുരം ചേര്‍ക്കുകയാണ് കോഴിക്കോട് മുക്കം സ്വദേശി അഷീക ഖദീജ. അഷീകയുടെ ചോക്ലേറ്റുകളില്‍ ഇപ്പോള്‍ നിറഞ്ഞ ചിരിയുമായി നില്‍ക്കുന്നത് വടകരയിലെ സ്ഥാനാര്‍ഥികളായ ഷാഫി പറമ്ബിലും കെ.കെ ശൈലജയും ആലപ്പുഴയില്‍ പോരിനിറങ്ങുന്ന കെ.സി വേണുഗോപാലുമൊക്കയാണ്. വോട്ട് പിടിക്കാന്‍ പലവഴികള്‍ തേടുന്ന സ്ഥാനാര്‍ഥികള്‍ക്കിടയില്‍ മധുരം നല്‍കി വോട്ടഭ്യര്‍ഥിക്കാമെന്ന അഷീകയുടെ ഐഡിയ വളരെ വേഗം ക്ലിക്കായി.ഷാഫി പറമ്ബിലിന്റെ തിരഞ്ഞെടുപ്പ് പ്രചാര വീഡിയോകള്‍ കണ്ടാണ് ഷാഫിയെ ചോക്ലേറ്റില്‍ പൊതിഞ്ഞാലോ എന്ന ആശയം മനസ്സിലുദിച്ചത്. ഉടനടി ചോക്ലേറ്റ് നിര്‍മിച്ച് ഷാഫിയുടെ മുഖമുള്ള കവറില്‍ പൊതിഞ്ഞു, വീഡിയോ എടുത്ത് ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തു. ആ വീഡിയോ വൈറലായതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചിത്രം വെച്ചുള്ള ചോക്ലേറ്റ് വേണമെന്ന് പറഞ്ഞ് കേരളത്തിനകത്തു നിന്നും പുറത്തുനിന്നും വിളിയെത്തി.

അങ്ങനെയാണ് കെ.സി വേണുഗോപാലും കെ.കെ ശൈലജയും തുഷാര്‍ വെള്ളാപ്പള്ളിയുമൊക്കെ ചോക്ലേറ്റ് പൊതിയായി പ്രചരണത്തിലിടം നേടിയത്. കാഷ്യൂ, ബദാം, നട്‌സ് കോമ്ബിനേഷനിലുള്ള ചോക്ലേറ്റുകളാണ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി നിര്‍മിക്കുന്നത്. തെലങ്കാന, മഹാരാഷ്ട്ര, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയും അഷീക ചോക്ലേറ്റ് നിര്‍മിക്കുന്നുണ്ട്.ബിഎസ്സി എംഎല്‍ഡി കോഴ്‌സ് പൂര്‍ത്തിയാക്കിയ അഷീക ആ മേഖലയില്‍ തന്നെയാണ് ജോലി തുടങ്ങിയത്. എന്നാല്‍ കുട്ടിക്കാലം മുതല്‍ ചോക്ലേറ്റിനോടുള്ള പ്രിയം ചോക്ലേറ്റ് നിര്‍മാണ മേഖലയിലേക്ക് എത്തിച്ചു. 2019ലാണ് റോച്ചീസ് ചോക്ലേറ്റ് യൂണിറ്റ് തുടങ്ങിയത്. ഓണ്‍ലൈനായാണ് വില്‍പ്പന. ചോക്ലേറ്റുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ മൂന്ന് വര്‍ഷം മുമ്ബ് ഫോട്ടോ പ്രിന്റിംങും തുടങ്ങി. വിവാഹം, ബര്‍ത്ത് ഡേ, തുടങ്ങിയ പരിപാടികള്‍ക്കൊക്കെ ചോക്ലേറ്റ് നിര്‍മിച്ച് നല്‍കാറുണ്ടെങ്കിലും ഇതാദ്യമായാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചോക്ലേറ്റ് നിര്‍മിച്ച് കൊടുക്കുന്നത്.

സന്തോഷ നിമിഷങ്ങള്‍ക്ക് കൂടുതല്‍ മധുരം പകരാന്‍ ഇഷ്ടപെട്ട ഫ്‌ലേവറുകളില്‍ ചോക്ലേറ്റ്‌സ് ഹോം മെയ്ഡ് ആയി ഉണ്ടാക്കി,പാക്കിങ് ഡിസൈന്‍ ചെയ്തു കംപ്ലീറ്റ് ആയി കസ്റ്റമൈസ് ചെയ്തു നല്‍കുകയാണ് റോഷി ചോക്ലേറ്റ്‌സ് ചെയ്യുന്നത്. ചോക്ലേറ്റ്‌സിനു 3 മാസം വരെ ഷെല്‍ഫ് ലൈഫ് കിട്ടുന്നതുകൊണ്ട് പാന്‍ ഇന്ത്യ ലെവലില്‍ ഡെലിവറി ചെയ്യാന്‍ കഴിയുന്നു. കാശ്മീരിലും രാജസ്ഥാനിലും ഉള്ള വിവാഹങ്ങള്‍ക്ക് മധുരം പകരാന്‍ പോലും കോഴിക്കോട് മുക്കത്ത് നിന്നുമുള്ള റോഷി ചോക്ലേറ്റ്‌സിനു ഓര്‍ഡര്‍ ലഭിക്കാറുണ്ട്.കഴിഞ്ഞ ദീപാവലിക്ക് 200 ല്‍ അധികം ബോക്സുകള്‍ ഡല്‍ഹി സെക്രട്ടറിയേറ്റിലേക്കും, പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു കൊടുക്കാനുള്ളതും ഓര്‍ഡര്‍ കിട്ടിയിരുന്നു .നിലവില്‍ പുതിയ പുതിയ ഫ്‌ലേവറുകളില്‍ പരീക്ഷണം നടത്തുകയാണ് അഷിക. അതില്‍ ഏറ്റവും ഹിറ്റ് ആയത് കാന്താരി ചോക്ലേറ്റ് ആണ്.

ചെറുപ്പം മുതലേ മധുരം ഇഷ്ടമായിരുന്ന അഷികയുടെ പ്രധാന ഹോബി ഡെസര്‍ട്ടുകളും കേക്കുകളും നിര്‍മ്മിച്ച് കുടുംബക്കാരെ കൊണ്ട് ടേസ്റ്റ് ചെയ്യിക്കലായിരുന്നു. കല്യാണം കഴിഞ്ഞപ്പോള്‍ നീ ഇത്രയും പാഷനേറ്റ് ആയി ഇതെല്ലാം ഉണ്ടാക്കുന്നുണ്ടങ്കില്‍ നിനക്ക് ഇതൊരു ബിസിനസ്സാക്കി മാറ്റിക്കൂടെ എന്ന ഭര്‍ത്താവിന്റെ ചോദ്യം ആണ് വഴിത്തിരിവ് ആയത്. കേക്ക് ബേക്കര്‍ ആവാന്‍ തീരുമാനിച്ചെങ്കിലും കേക്ക് ഒരു ഏരിയയില്‍ മാത്രമായി ഒതുങ്ങി പോകും പകരം ചോക്ലേറ്റ് ട്രൈ ചെയ്തുടെ എന്ന് ഭര്‍ത്താവ് സജസ്റ്റ് ചെയ്തു. അങ്ങനെ തുര്‍ക്കിഷ് ഷെഫുമാരുടെ പ്രോഗ്രാമുകള്‍ ഓണ്‍ലൈനായി കണ്ടും മറ്റും ചോക്ലേറ്റ്‌സ് നിര്‍മ്മാണത്തെ പറ്റി പഠിച്ചു . ആദ്യം ചെയ്ത ചോക്ലേറ്റ്‌സ് പക്കാ ഫ്‌ലോപ്പ് ആയിപോയി.അവിടുത്തെയും നമ്മുടെ കേരളത്തിലെയും കാലാവസ്ഥ വിത്യാസം മൂലം പാക്കിങ് സമയത്ത് ഷേപ്പ് നഷ്ടപെടുന്നതും പെട്ടെന്ന് കേടാവുന്നതുമൊക്കെ ആകെ തളര്‍ത്തി. ഭര്‍ത്താവ് വീണ്ടും മോട്ടിവേറ്റ് ചെയ്തു കൊണ്ടിരുന്നു, അങ്ങനെ ഒരുപാട് പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഒരു ഫൈനല്‍ പ്രൊഡക്റ്റില്‍ എത്തി ചേര്‍ന്നു. അതാണ് ഇന്നത്തെ റോഷി ചോക്ലേറ്റ്‌സ്.മെഡിക്കല്‍ പ്രൊഫഷന്‍ ജോബ് നിര്‍ത്തി ഇതിലേക്ക് തിരിഞ്ഞപ്പോള്‍ കുടുംബക്കാരുടെ ഇടയിലും നാട്ടുകാര്‍ക്കിടയിലും ചില്ലറ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു.ഇന്ന് ബിസ്സിനസ്സ് തുടങ്ങി 3 വര്‍ഷകാലയളവില്‍ 3000 അധികം ഹാപ്പി കസ്റ്റമേഴ്സിനെ നേടുവാന്‍ റോഷി ചോക്ലേറ്റ്‌സിനു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *