ഈ ക്രീം തേച്ച് വെളുത്താല്‍ RLV രാമകൃഷ്ണന്റെ അവസ്ഥ ഉണ്ടാക്കില്ല

    ആര്‍എല്‍വി രാമകൃഷ്ണന് എതിരെയുള്ള അധിക്ഷേപം തന്റെ ക്രീമിനുള്ള പരസ്യമാക്കി മാറ്റിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇന്‍ഫുളുവന്‍സറായ ഈ നടി. സത്യഭാമമാരുടെ നിറത്തിന്റെ പേരിലുള്ള അധിക്ഷേപം കേള്‍ക്കാതിരിക്കാന്‍ തന്റെ ഫേസ് ക്രീം ഉപയോഗിക്കൂവെന്ന്' ഫേസ്ബുക്കിലൂടെ പരസ്യം ചെയ്തത്.

നടനും നര്‍ത്തകനുമായ ആര്‍ എല്‍ വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ നിറത്തിന്റെ പേരിലുള്ള പരാമര്‍ശം വലിയ വിവാദമാണ് സൃഷ്ട്ടിച്ചത്. സമൂഹമാധ്യമങ്ങളിലടക്കം വിവാദപരാമര്‍ശത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് ഉണ്ടായത്. ഇതിനിടയില്‍ വിവാദ വിഷയം തന്റെ ‘ഫേസ് ക്രീമിന്’ പരസ്യമാക്കി മാറ്റിയിരിക്കുകയാണ് ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‌സര്‍. ഇതിനെതിരെയും സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയരുന്നുണ്ട്.

സോഷ്യല്‍ മീഡിയ താരം സുവൈബത്തുല്‍ അസ്ലാമിയയാണ് ‘സത്യഭാമമാരുടെ നിറത്തിന്റെ പേരിലുള്ള അധിക്ഷേപം കേള്‍ക്കാതിരിക്കാന്‍ തന്റെ ഫേസ് ക്രീം ഉപയോഗിക്കൂവെന്ന്’ ഫേസ്ബുക്കിലൂടെ പരസ്യം ചെയ്തത്. ഇതിനെതിരെയാണ് രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.ഒരു വിഷയം പോലും വിറ്റ് കാശ് ആകുന്നോ കഷ്ട്ടം, വകതിരിവ് ഉണ്ടാവാനുള്ള ക്രീം ഉണ്ടേല്‍ കുറച്ചു പുരട്ട്, ഇതിലും ഭേദം സത്യ ഭാമ തന്നെയായിരുന്നു.. എന്നൊക്കെയാണ് പോസ്റ്റിനു താഴെ വന്ന കമന്റുകള്‍എന്നാല്‍ പ്രതിഷേധം കനത്തതോടെ പോസ്റ്റും ഇവര്‍ ഡിലീറ്റ് ചെയ്യുകയും ക്ഷാമപണം നടത്തുകയും ചെയ്തു. ആ പോസ്റ്റ് ഇങ്ങനെ.

പ്രിയപ്പെട്ട സുഹൃത്തുക്കളെ ഇന്നലെ മുതല്‍ എന്റെ ക്രീമിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പോസ്റ്റിനടിയിയില്‍ കമന്റുകള്‍ വന്നിരുന്നു.. അതിലെ ഒരു കമന്റ് ആണ് ഞാന്‍ പോസ്റ്റായി ഇട്ടത്.. വിഷയത്തിന്റെ ഗൗരവം അറിയില്ലായിരുന്നു.. വംശീയ ജാതീയ അധിക്ഷേമമൊന്നും മനസിലാക്കി അല്ല ആ പോസ്റ്റ് ചെയ്തത്.. ഗൗരവം മനസിലാക്കി ഞാന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നു.. എന്റെ പോസ്റ്റ് കാരണം ബുദ്ധിമുട്ടായവര്‍ ക്ഷമിക്കുക.. എന്നാണ് ഇവര്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.എന്നാല്‍ ഇവരുടെ യുട്യൂബ്, ഫെയ്‌സ്ബുക്ക് ചാനലുകളില്‍ ഇത്തരം നിരവധി വീഡിയോകളും പരസ്യങ്ങളുമാണ് ഇവര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതിന് മുന്‍പും കേരളത്തില്‍ ഇത്തരം വൈറ്റിനിംഗ് ക്രിമുകള്‍ തേച്ചതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ക്ക് കിഡ്‌നി ഫെയ്‌ലിയര്‍ ഉള്‍പ്പടെ സംഭവിച്ചിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഇത്തരം പരസ്യ പ്രചാരണങ്ങള്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. പല വിധത്തിലാണ് ഇത്തരം സോഷ്യല്‍ മീഡിയ ഇന്‍ഫുളവന്‍സര്‍മാര്‍ ഇത്തരം പ്രോഡക്ടറ്റുകള്‍ പരസ്യം ചെയ്യുന്നത്. ആരും കളിയാക്കാതിരിക്കാന്‍ ഇത്തരം ക്രീമുകള്‍ തേക്കു, ഭര്‍ത്താവുമായി വഴക്കുണ്ടാക്കാതിരിക്കാന്‍ ഈ ക്രീമുകള്‍ തേക്കു. അങ്ങനെ പല രീതിയിലാണ് ഇവര്‍ തങ്ങളുടെ പ്രോഡക്ടറ്റുകള്‍ വില്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *