Banner Ads

ബൈക്ക് നൽകാത്തതിന് യുവാവിനെ ക്രൂരമായി മർദ്ദിച്ചു; ഒരാൾ അറസ്റ്റിൽ

കോഴിക്കോട് : മദ്യപിക്കാനായി ബൈക്ക് ആവശ്യപ്പെട്ടിട്ട് നൽകാത്തതിൻ്റെ പേരിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. അഴിയൂർ കോറോത്ത് റോഡ് ആശാരിത്താഴ കുനിയിൽ അൻജിത്ത് (25) ആണ് ചോമ്പാല പോലീസിൻ്റെ പിടിയിലായത്.

അഴിയൂർ കോറോത്ത് റോഡ് സ്വദേശിയായ യുവാവിനെയാണ് അൻജിത്തും ഇയാളുടെ സുഹൃത്ത് മുഹമ്മദ് അലി റിഹാനും ചേർന്ന് മർദ്ദിച്ചത്. മാഹിയിൽ പോയി മദ്യപിക്കുന്നതിനായി ഇരുവരും യുവാവിനോട് ബൈക്ക് ആവശ്യപ്പെട്ടത്. യുവാവ് ബൈക്ക് നൽകാത്തതിലുള്ള വൈരാഗ്യത്തിൽ, വഴിയിൽ ഒളിച്ചിരുന്ന് ആക്രമിക്കുകയായിരുന്നു.