
ലഖ്നോ: ബൈക്ക് ഓടിക്കുന്നതിനിടെ ഹൃദയാഘാതo, യുവാവിനു ദാരുണാന്ത്യം. യു.പിയിലെ മുറാദാബാദിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. തിരക്കേറിയ തെരുവിലൂടെ ബൈക്കിൽ വരുന്നതിനിടെ യുവാവിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് ബൈക്ക് റോഡരികിലേക്ക് നിർത്തിയെങ്കിലും ഇയാൾ ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് യുവാവിന് സി.പി.ആർ നൽകാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.