മംഗളൂരു:വനിത കോണ്‍സ്റ്റബിളിന് കൊങ്കണ്‍ റെയില്‍വേയുടെ ആദരം. ഓടുന്ന ട്രെയിനില്‍ കയറുന്നതിനിടെ പ്ലാറ്റ്ഫോമിനും തീവണ്ടിക്കുമിടയില്പെട്ട യാത്രക്കാരിയെയാണ് വനിതാ കോൺസ്റ്റബിൾ സ്വന്തം റിസ്കിൽ രക്ഷിച്ചത്.ഉഡുപ്പി സ്റ്റേഷൻ പ്ലാറ്റ്ഫോമില്‍ നിന്ന് പലഹാരങ്ങള്‍ വാങ്ങാൻ ഇറങ്ങിയതായിരുന്നു മംഗളൂരു സെൻട്രല്‍ മഡ്ഗോണ് സ്പെഷല്‍ എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരി.തിരിച്ചു വരുമ്ബോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. റെയില്‍വേ സുരക്ഷാ സേനയിലെ കെ.ടി. അപർണയുടെ സന്ദർഭോചിത ഇടപെടലാണ് വെള്ളിയാഴ്ച യാത്രക്കാരി ഡി.എൻ. നിഹാനികയെ വൻ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത്. അപർണക്കുള്ള പാരിതോഷികം 5000 രൂപ കൊങ്കണ്‍ റെയില്‍വേ കാർവാർ റീജനല്‍ മാനേജർ ആശ ഷെട്ടി ശനിയാഴ്ച സമ്മാനിച്ചു.ഓടിക്കയറുന്നതിനിടെ, വീണ അവരുടെ അരക്കു താഴെ ട്രെയിനിന്റെ ഭാഗത്താണെന്നു കണ്ട അപർണ കുതിച്ചെത്തി പ്ലാറ്റ്ഫോമിലേക്ക് മറിച്ചിട്ടു. ലോകോ പൈലറ്റിന് സിഗ്നല്‍ നല്കി നിർത്തിയ ട്രെയിനില്‍ നിഹാനിക യാത്ര തുടർന്നു.