പാലക്കാട്:മണ്ണാർക്കാട് കച്ചേരിപ്പടിയിൽ കാട്ടുപന്നി ബൈക്കിന് മുന്നിൽ ചാടിയുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. അൽത്താഫ്, നന്ദകിഷോർ എന്നിവർ സഞ്ചരിച്ച ബൈക്കിന് മുന്നിലാണ് പന്നി ചാടിയത്.രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇരുവരുടെയും വയറിനും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. ഇവരെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.