
പട്ടാമ്പി: വെള്ളിയാഴ്ച രാവിലെ മുതൽ പെയ്യുന്ന കനത്ത മഴയിലാണ് പാലക്കാട് പട്ടാമ്പിയുടെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടം ഉണ്ടായത്. കൊടലൂരിൽ മുല്ലക്കൽ ക്ഷേത്രത്തിന് പുറകിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ വൻമരം കടപുഴകി ഇലക്ട്രിക് ലൈന് മുകളിലേക്ക് വീണു. ഇലക്ട്രിക് ലൈൻ വലിഞ്ഞതിന്റെ ഭാഗമായി പ്രദേശത്തെ 4 പോസ്റ്റുകൾ തകർന്നുവീണു. ഇതോടെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.
വൈദ്യുതി പോസ്റ്റ് വീണതിന്റെ ഭാഗമായി പ്രദേശത്തെ വീടിൻറെ മതിലിനും തകർച്ചയുണ്ട്. വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി മരക്കൊമ്പുകൾ മുറിച്ചു നീക്കി. കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി പോസ്റ്റുകൾ മാറ്റി വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള പ്രവർത്തികളും ആരംഭിച്ചു.