സതീശനെ സുധാകരന്‍ വിളിച്ച പോലെയുള്ള വിഴുപ്പുകള്‍ ഉണ്ടാകും. അത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ സംസ്‌കാരമാണെന്നും എ എ റഹീം ആരോപിച്ചു. പട്ടികയിലെ ഒടുവിലത്തെ ആളല്ല സരിന്‍. കോണ്‍ഗ്രസ് അഗ്‌നിപര്‍വതത്തിന് സമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ. പി സരിന്‍ കോണ്‍ഗ്രസിലായിരിക്കുമ്ബോള്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാക്കേണ്ടെന്ന് എ എ റഹീം എംപി.
ദിവ്യയ്ക്ക് ഒരു പ്രത്യേക പരിഗണനയും കൊടുത്തിട്ടില്ല. പ്രതികള്‍ക്കൊപ്പം നില്‍ക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പ്രോസിക്യൂഷന്റെ ശക്തമായ നിലപാടെന്നും റഹീം കൂട്ടിച്ചേര്‍ത്തു.പൂര്‍ണമായും നവീന്‍ ബാബുവിനൊപ്പമാണ് സര്‍ക്കാരും സിപിഐഎമ്മും ഡിവൈഎഫ്‌ഐയും എന്ന് പറഞ്ഞ റഹീം പി പി ദിവ്യയെ തള്ളിപ്പറയുകയാണോ എന്ന ചോദ്യത്തിന് ഡിവൈഎഫ്‌ഐ ദിവ്യയെ ന്യായീകരിച്ചിട്ടില്ലെന്നും മറുപടി നല്‍കി