Banner Ads

വി.സി.യെ വഴിയിൽ തടഞ്ഞു: കേരള സർവകലാശാലയിൽ ജാതി അധിക്ഷേപ വിവാദം ആളിക്കത്തുന്നു

തിരുവനന്തപുരം: തിരുവനന്തപുരം: കേരള സർവകലാശാലയിൽ ജാതി അധിക്ഷേപ വിവാദം ശക്തമാകുന്നതിനിടെ, വൈസ് ചാൻസലറെ (വി.സി.) തടഞ്ഞ് എസ്.എഫ്.ഐ. (SFI) പ്രതിഷേധിച്ചു. ജാതി അധിക്ഷേപം നടത്തിയ സംസ്കൃതം വിഭാഗം ഡീൻ സി. എൻ. വിജയകുമാരിയെ വി.സി. സംരക്ഷിക്കുന്നു എന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രവർത്തകരും പോലീസും തമ്മിൽ പ്രതിഷേധത്തിനിടെ ഉന്തും തള്ളുമുണ്ടായി.വി.സി.ക്കെതിരെ ശിവപ്രസാദ് ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. സർവകലാശാലയിൽ വി.സി. സംഘപരിവാർ നയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. “സംഘപരിവാറിന്റെ കാൽ തിരുമ്മുന്നത് മാത്രമാണ് വി.സിയുടെ യോഗ്യത,” എന്നും സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ ഒത്താശയോടെയാണ് എല്ലാം നടക്കുന്നതെന്നും ശിവപ്രസാദ് കുറ്റപ്പെടുത്തി.

സി. എൻ. വിജയകുമാരിയെ പുറത്താക്കണം എന്ന ആവശ്യമുയർത്തി രാവിലെ നടന്ന സർവകലാശാല സെനറ്റ് യോഗത്തിലും ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വിജയകുമാരി സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.അതേസമയം, സെനറ്റ് യോഗത്തിൽ വെച്ച് ബി.ജെ.പി. സിൻഡിക്കേറ്റ് അംഗം ദലിത് വിരുദ്ധ പരാമർശം നടത്തിയതും കടുത്ത പ്രതിഷേധത്തിന് കാരണമായി. ഇതോടെ ജാതി അധിക്ഷേപം സംബന്ധിച്ച വിവാദം സർവകലാശാലയിൽ കൂടുതൽ ആളിക്കത്തുകയാണ്.