
പെരുമ്പാവൂർ: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിന് കൂട്ടിരിക്കാനെത്തിയ ഭാര്യ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പാണംകുഴി മറ്റമന എമിലി ജെയിംസ് (68) ആണ് മരിച്ചത്.ആലുവ രാജഗിരി ആശുപത്രിയിൽ കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിൽ കഴിയുന്ന ഭർത്താവ് ജയിംസ് തോമസിനൊപ്പം ആശുപത്രിയിൽ നിൽക്കവെ തിങ്കളാഴ്ച വൈകുന്നേരമാണ് എമിലിക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഉടൻ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്രാരിയേലി സെന്റ് മേരീസ് ഹൈസ്കൂളിലെ റിട്ട. അധ്യാപകനാണ് ജയിംസ് തോമസ്. പാണംകുഴിയിലെ വീട്ടിനോട് ചേർന്ന് ഇരുവരും ഹോംസ്റ്റേ നടത്തിവരികയായിരുന്നു.സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് പാണംകുഴിയിലെ വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ക്രാരിയേലി മർത്തമറിയം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.