
തിരുവനന്തപുരം : ഓണക്കാലത്ത് യാത്രാത്തിരക്ക് പരിഹരിക്കുന്നതിനായി കേരളത്തിന് പ്രത്യേക ട്രെയിനുകൾ അനുവദിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. നൂറിലധികം സ്പെഷ്യൽ സർവീസുകളാണ് റെയിൽവേ സജ്ജമാക്കുന്നത്.
റൂട്ടുകളും സമയവിവരങ്ങളും അടങ്ങിയ പട്ടിക ഉടൻ പുറത്തുവിടുമെന്നും മന്ത്രി വ്യക്തമാക്കി. യാത്രക്കാർക്ക് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭിക്കും. തിരക്കേറിയ റൂട്ടുകളിൽ സ്ഥിരം ട്രെയിനുകൾക്ക് പുറമെയാണ് പ്രത്യേക സർവീസുകൾ ഓടിക്കുക.