Banner Ads

ബാലരാമപുരത്ത് ദാരുണം; കാണാതായ അഞ്ചുവയസ്സുകാരന്റെ മൃതദേഹം അയൽപക്കത്തെ കിണറ്റിൽ കണ്ടെത്തി

തിരുവനന്തപുരം : കാണാതായ അഞ്ച് വയസ്സുകാരന്റെ മൃതദേഹം അയൽപക്കത്തെ കിണറ്റിൽ കണ്ടെത്തി. ബാലരാമപുരം കോട്ടുകാൽകോണം സ്വദേശി ദീപക് ആണ് മരിച്ചത്. വീടിന് സമീപത്തുള്ള ആൾത്താമസമില്ലാത്ത പുരയിടത്തിലെ കിണറ്റിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തുകയായിരുന്നു. പോലീസും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. സംഭവത്തിൽ ബാലരാമപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.