
കോഴിക്കോട് : ബീച്ച് ഫ്രീഡം സ്‌ക്വയറിൽ നടക്കുന്ന സിപിഎം ബഹുജന റാലിയുടെ പശ്ചാത്തലത്തിൽ ഇന്ന് (15/09/2026) വൈകിട്ട് 3 മണി മുതൽ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. വൈകിട്ട് 3 മണിക്ക് ശേഷം ബീച്ച് ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ താഴെ പറയുന്ന വിധം ക്രമീകരിക്കേണ്ടതാണ്.
എലത്തൂർ, വടകര, കൊയിലാണ്ടി ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ വെങ്ങാലി ബ്രിഡ്ജിന് അടിയിലൂടെ പുതിയാപ്പ, ഭട്ട് റോഡ് ബീച്ച് വഴി ഗാന്ധി റോഡ് ജംഗ്ഷനിൽ ആളുകളെ ഇറക്കണം. തുടർന്ന് ഭട്ട് റോഡ് ബീച്ച് റോഡ് അരികിൽ പാർക്ക് ചെയ്യണം. പേരാമ്പ്ര, ബാലുശ്ശേരി, താമരശ്ശേരി, കുന്ദമംഗലം, തിരുവമ്പാടി,
കക്കോടി ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ കണ്ണൂർ റോഡ് – ക്രിസ്ത്യൻ കോളേജ് ജംഗ്ഷൻ വഴി ഫ്ലൈഓവറിന് സമീപം ആളുകളെ ഇറക്കണം. തുടർന്ന് നടക്കാവ് – എരഞ്ഞിപ്പാലം വഴി സരോവരം ട്രേഡ് സെന്ററിന് സമീപമുള്ള മൈതാനിയിൽ പാർക്ക് ചെയ്യണം.
ഫറോക്ക്, രാമനാട്ടുകര, ബേപ്പൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പുഷ്പ ജംഗ്ഷൻ വഴി എകെജി ഫ്ലൈ ഓവർ കടന്ന് സീ ക്വീൻ ഹോട്ടലിന് സമീപം ആളുകളെ ഇറക്കണം. ശേഷം തിരിച്ച് കോതി സൗത്ത് ബീച്ചിൽ പാർക്ക് ചെയ്യണം. യാത്രക്കാർ ബദൽ പാതകൾ ഉപയോഗിച്ച് ഗതാഗത ക്രമീകരണങ്ങളോട് സഹകരിക്കണമെന്ന് സിറ്റി പോലീസ് അഭ്യർത്ഥിച്ചു.