
കൊച്ചി മെട്രോ ആസ്ഥാനത്ത് നിന്ന് അതീവ പ്രാധാന്യമുള്ള ഔദ്യോഗിക വിവരങ്ങളും രഹസ്യ രേഖകളും ചോർന്നതായി വെളിപ്പെടുത്തൽ. പ്രിന്റിംഗിനും ഫോട്ടോകോപ്പിക്കുമായി അയച്ച ഇ-മെയിലുകൾ ഓട്ടോ-ഫോർവേഡിംഗ് വഴി മറ്റ് അക്കൗണ്ടുകളിലേക്ക് ചോരുകയായിരുന്നുവെന്നാണ് റിപോർട്ടുകൾ. സംഭവത്തിൽ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഔദ്യോഗിക സ്ഥിരീകരണം നൽകി. ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് പ്രത്യേക സൈബർ അന്വേഷണം പുരോഗമിക്കുകയാണ്.