Banner Ads

തിരുവനന്തപുരം ഡിവിഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി: ട്രെയിൻ സർവീസുകളിൽ നിയന്ത്രണം; ഇന്റർസിറ്റി തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും

തിരുവനന്തപുരം : ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തിരുവനന്തപുരം ഡിവിഷന് കീഴിൽ വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്, ടാറ്റാ നഗർ-എറണാകുളം ജങ്ഷൻ, മാവേലി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ സർവീസുകളെയാണ് ഇത് ബാധിക്കുക.

നവംബർ 06, 10, 13, 14, 15, 17, 20, 21, 22, 24, 27, 28, 29, ഡിസംബർ 01, 04 എന്നീ തീയതികളിൽ സർവീസ് നടത്തുന്ന കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് (16306) തൃശ്ശൂരിൽ സർവീസ് അവസാനിപ്പിക്കും. ഈ ദിവസങ്ങളിൽ തൃശ്ശൂരിനും എറണാകുളത്തിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കി.