സ്കൂൾ കുട്ടികളിൽ ലഹരി ഉപയോഗം ഇല്ലാതാക്കാൻ വിദ്യാഭ്യാസ വകുപ്പുമായി ബന്ധിപ്പിച്ച് പദ്ധതികൾ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മയക്കുമരുന്ന് ഉപയോഗം കുറയ്ക്കാൻ എക്സൈസ് വകുപ്പിന് കഴിഞ്ഞെന്ന് മന്ത്രി വിഎൻ വാസവൻ നിയമസഭയിൽ പറഞ്ഞു.സ്കൂൾ കുട്ടികളിൽ ലഹരി ഉപയോഗം ഇല്ലാതാക്കാൻ ബോധവത്കരണ പരിപാടികൾ നടത്തുന്നുണ്ട്. ഡിസ്പ്ലോഷർ കമ്മിറ്റികൾ വഴി പിടിച്ചെടുത്ത ലഹരികൾ നശിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിമുക്തി എന്ന പ്രോജക്ട്നടന്നുകൊണ്ടിരിക്കുകയാണ്. എക്സൈസ് വകുപ്പിന് വാഹനങ്ങളും മറ്റ് സൗകര്യങ്ങളും ഉണ്ടായിട്ടുണ്ട്.