Banner Ads

സംസ്ഥാന ചരിത്രത്തിൽ ആദ്യം: പിഎസ്‍സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ഗവർണറുടെ ശുപാർശ

തിരുവനന്തപുരം : പിഎസ്‍സി ചെയർമാനെയും ഭരണസമിതി അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ. സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ് ഗവർണർ രാജേന്ദ്ര അർലേക്കർ ഈ നിർണ്ണായക നടപടി സ്വീകരിച്ചത്.

സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗവർണർ പി എസ് സി ചെയർമാനെ പുറത്താക്കാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യുന്നത്. ചെയർമാൻ അടക്കം 16 ഭരണസമിതി അംഗങ്ങളെയും പദവിയിൽ നിന്ന് പുറത്താക്കണമെന്നാണ് ഗവർണറുടെ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത്.